18-ാം വയസില്‍ വിവാഹം, സബീന അബ്ദുല്‍ ലത്തീഫ് ലക്ഷ്മിപ്രിയ ആയതിങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ മികച്ച മത്സരാര്‍ത്ഥിയാണ് ലക്ഷ്മിപ്രിയ. മുഖം നോക്കാതെ പല കാര്യങ്ങളും ലക്ഷ്മിപ്രിയ വെട്ടി തുറന്ന് പറയാറുണ്ട്. ദേഷ്യം വരുമ്പോള്‍ താരം പല കാര്യങ്ങളും പറയുമെങ്കിലും സ്‌നേഹമുള്ള മത്സരാര്‍ത്ഥിയാണ് ലക്ഷ്മി എന്നാണ് പറയുന്നത്. ബിഗ്‌ബോസ് ഹൗസില്‍ ഏറ്റവും ഈശ്വര വിശ്വാസിയാണ് ലക്ഷ്മിപ്രിയ. ദിവസവും പ്രാര്‍ത്ഥിക്കുകയും ജപിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

എന്നാല്‍ താരത്തിന്റെ യഥാര്‍ത്ഥ പേര് ലക്ഷ്മിപ്രിയ എന്നല്ല, സബീന അബ്ദുല്‍ ലത്തീഫ് എന്നാണ്. മുസ്ലീം കുടുംബത്തില്‍ ജനിച്ച താരം പിന്നീട് മതം മാറുകയായിരുന്നു. അതിനുണ്ടായ കാരണം ലക്ഷ്മിപ്രിയ നേരത്തെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയിലാണ് ലക്ഷ്മി ഇതേ കുറിച്ച് പറഞ്ഞത്.

ഗായകന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകന്‍ ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്. അന്യ മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ അയാളുടെ മതം സ്വീകരിക്കുകയായിരുന്നു താരം. അതിന് ഒരു കാരണവും ലക്ഷ്മിപ്രിയ പറയുകയുണ്ടായി. ‘ഹസ്ബന്റ് ഏതു മതത്തില്‍ വിശ്വസിക്കുന്നു കുട്ടികളെ ആ മതത്തില്‍ വളര്‍ത്തണം എന്നാണ് എന്റെ ഒരു കോണ്‍സെപ്റ്റ്. പിന്നെ ഞാന്‍ ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്ന ആളായിരുന്നു അതുകൊണ്ട് തന്നെ കൃഷ്ണന്റെ കഥകളും ദേവീടെ കഥകളുമെല്ലാം അറിയാം. ഹിന്ദു സ്പിരിച്യുവാലിറ്റിയോട് ഒരു അട്ട്രാക്ഷന്‍ ചെറുപ്പം മുതല്‍ ഉണ്ട്.’

ലക്ഷ്മിപ്രിയയ്ക്ക് 18 വയസ് തികഞ്ഞ സമയത്തായിരുന്നു വിവാഹം. പട്ടണക്കാട് പുരുഷോത്തമന്‍ തന്നോട് വലിയ വാത്സല്യം ആയിരുന്നെന്ന് ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. അദ്ദേഹം എപ്പോഴും പറയുമായിരുന്നു എന്നെ ഉറപ്പായും കൊത്തികൊണ്ട് പോകുമെന്ന്. ലക്ഷ്മിപ്രിയ ഓര്‍ക്കുന്നുണ്ട്. കൊല്ലത്തൊരു അമ്ബലത്തില്‍ വച്ചാണ് താനും ജയേഷുമായുള്ള വിവാഹം നടന്നതെന്ന് പറഞ്ഞ ലക്ഷ്മിപ്രിയ വിവാഹ ദിവസം അമ്ബലത്തില്‍ വച്ചാണ് തനിക്ക് ലക്ഷ്മിപ്രിയ എന്ന പേര് നല്‍കിയതെന്ന് വ്യക്തമാക്കി.