കണ്ണൂർ സ്വദേശിയാണ് മാനേജർ, വിമാനക്കമ്പനി റിപ്പോർട്ട് വ്യാജം.

തിരുവനന്തപുരം/ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് വിമാനക്കമ്പനി മാനേജർ നൽകിയ റിപ്പോർട്ട് വ്യാജമാണെന്നും സമ്മർദ്ദത്തിന് വഴങ്ങി ഇ.പി.ജയരാജന്റെ പേര് ഒഴിവാക്കി വസ്തുതകളുമായി ബന്ധമില്ലാത്ത റിപ്പോർട്ട് നല്കിയതാണെന്നും ആരോപണം. കണ്ണൂര്‍ സ്വദേശിയായ വിമാനക്കമ്പനിയുട മാനേജർ ആണ് വ്യാജ റിപ്പോർട്ടിനു പിന്നിലെന്നാണ് ആരോപണം.

വിമാനകമ്പനി പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയതിൽ പിന്നെയാണ് സി പി എം സൈബർ പോരാളികളുടെയും ചില നേതാക്കളുടെയും സമ്മർദ്ദ തന്ത്രം ഉണ്ടാവുന്നത്. വിമാനത്തിനുള്ളിലെ കാമറ ദൃശ്യങ്ങൾ വസ്തുതകൾ എന്തെന്ന് പച്ചയായി വിളിച്ചു പറയുമെന്നിരിക്കെയാണ് വ്യാജ റിപ്പോർട്ട് വിമാനക്കമ്പനി പോലീസിന് നൽകുന്നത്.

സംഭവത്തിൽ പൊലീസിനു നൽകിയ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം പരാതിയു മായി രംഗത്തിറങ്ങിയിരിക്കുകയാണ്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പേര് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തത് സമ്മർദങ്ങൾക്കു വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇൻഡിഗോ സൗത്ത് ഇന്ത്യ മേധാവി വരുൺ ദ്വിവേദിയെ ഫോണിലൂടെ അറിയിക്കുകയുണ്ടായി. പരാതി രേഖാമൂലം നൽകാൻ വിമാനകമ്പനി യുടെ ഇന്ത്യ മേധാവി വരുൺ ദ്വിവേദി അഭ്യർഥിച്ച പിറകെ പ്രതിപക്ഷ നേതാവിന്റെ ഓഫിസ് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

വിമാനക്കമ്പനി മാനേജർ കണ്ണൂര്‍ സ്വദേശിയാണ്. ഇയാളാണ് വ്യാജ റിപ്പോർട്ട് നൽകിയതെന്നു പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി വിമാനത്തിൽ ഇല്ലായിരുന്നു എന്ന് ഇ.പി.ജയരാജൻ പല തവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നതാണ്. പൊലീസ് സമ്മർദത്തിനും രാഷ്ട്രീയ സമ്മർദത്തിനും വഴങ്ങിയാണ് റിപ്പോർട്ട് നൽകിയത്. മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വരുൺ ദ്വിവേദിക്ക് നൽകിയ പരാതിയിൽ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

സീറ്റ് ബൽറ്റ് ഊരാനുള്ള നിർദേശം വന്നപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നെന്നും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആൾ തടഞ്ഞെന്നുമാണു വിമാനക്കമ്പനി മാനേജരുടെ റിപ്പോർട്ടിലു ള്ളത്. ഇതിനുശേഷമാണ് മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് പോയതെന്നും റിപ്പോർട്ടിലുണ്ട്. ഇ.പി.ജയരാജന്‍ ആരാണെന്നു പ്രാഥമികമായിതന്നെ തിരിച്ചറിയുമെന്നിരിക്കെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കാത്തത് തന്നെ ദുരൂഹത ഉണ്ടാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നു.