എന്നെ ആദ്യം അപ്പാന്ന് വിളിച്ചവൾ, മകൾക്ക് ജന്മദിനാശംസയുമായി ലാൽ ജോസ്

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് . സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

ഇപ്പോളിതാ തന്റെ മൂത്തമകൾ ഐറിൻ മേച്ചേരിക്ക് ജൻമദിനാശംസകൾ നേർന്ന്, ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. അമ്മ ലീനയുടെ കയ്യിലിരിക്കുന്ന ഐറിന്റെ കുട്ടിക്കാല ചിത്രവും തന്റെ മകൻ മാത്തുവിനെ മടിയിൽ വച്ചിരിക്കുന്ന ഐറിന്റെ പുതിയ ചിത്രവുമാണ് പങ്കിട്ടിരിക്കുന്നത്.

ലീനേടെ കയ്യിലിരിക്കുന്ന ഈ കൈക്കുഞ്ഞ് ലച്ചുവാണ് – എന്നെ ആദ്യം അപ്പാന്ന് വിളിച്ചവൾ.ദാ ഇപ്പോ അവൾടെ കയ്യിലിരിക്കുന്ന മാത്തു എന്നെ അപ്പൂപ്പാന്ന് വിളിക്കുന്നതും കാത്ത് ഞാൻ. ലച്ചു നിന്നിലൂടെ ഞാനറിഞ്ഞ ആത്മഹർഷങ്ങൾ, മനസ് നിറഞ്ഞ പിറന്നാൾ ആശംസകൾ എന്ന് ലാൽ ജോസ് ചിത്രത്തോടൊപ്പം കുറിച്ചു

രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.