ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയത് ഒരു കുടുംബമൊന്നാകെ, വിശ്വസിക്കാനാവാതെ പ്ലാപ്പള്ളി നിവാസികള്‍

കോട്ടയം: മഴ സംഹാര താണ്ഡവമാടിയപ്പോള്‍ കൂട്ടിക്കലില്‍ ഉണ്ടായത് നികത്താനാവാത്ത നഷ്ടങ്ങള്‍. കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒലിച്ച് പോയത് ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും. ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബത്തെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. വീടിനു മുകള്‍ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയെന്നാണ് വിവരം.

ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കെട്ടിട നിര്‍മാണ സ്റ്റോറിലെ ജോലിക്കാരനായിരുന്നു മാര്‍ട്ടിന്‍. പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാണാതായ 15ഓളം പേരില്‍ ഏഴു പേരുടെ മൃതദേഹമാണ് ലഭിച്ചത്.

കേരളത്തില്‍ 2018നു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ പ്രളയം. തൊടുപുഴ അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്നു ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് പോയി. കാറിലുണ്ടായിരുന്ന രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തൊടുപുഴ റെജിസ്‌ട്രേഷനിലുള്ള കാറാണ് ഒഴുക്കില്‍പ്പെട്ടത്. മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് കാറും ആളുകളും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. കോവിഡില്‍ നിന്നും അല്പ്പം ഒരാശ്വാസമായപ്പോള്‍ കേരളം പ്രളയത്തിലായിരിക്കുകയാണ്

വന്‍ തോതിലുള്ള നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി യില്‍ ഉരുള്‍ പൊട്ടി 3 പേര്‍ മരിച്ചു. 10 പേരേ കാണാതായി. പലയിടത്തും അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. പത്തനം തിട്ടയില്‍ ഒരു മിന്‍ ബസ് തന്നെ ഒഴുകി പോയി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളിയില്‍ ഉരുള്‍ പൊട്ടി കാണാതായവരില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. തൊടുപുഴ അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്നു ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി.