ഹിമാചലിലും ഉത്തരാഖണ്ഡിലും കശ്മീരിലും മിന്നല്‍ പ്രളയം;15 പേർ മരിച്ചു.

ന്യൂഡല്‍ഹി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 പേര്‍ മരിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാ നങ്ങളില്‍ കനത്ത മഴ തുടരുമ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രക്ഷാപ്രവര്‍ത്തകര്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ എത്തിയപ്പോഴേക്കും വെള്ളപ്പൊക്കത്തില്‍ രണ്ട് വീടുകള്‍ ഒഴുകിപ്പോവുകയും എട്ട് പേര്‍ മരിക്കുകയും ചെയ്തതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഹിമാചളിലെ ഹമീര്‍പൂര്‍ ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒറ്റപ്പെട്ട 22 പേരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. കനത്ത മഴയില്‍ കാന്‍ഗ്ര ജില്ലയിലെ ചക്കി പാലം തകര്‍ന്നതിനെ തുടര്‍ന്ന് ജോഗീന്ദര്‍നഗറിനും പത്താന്‍കോട്ടിനും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കു കയാണ്. പാലം സുരക്ഷിതമല്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് മാണ്ഡിയില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒരു പെണ്‍കുട്ടി മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. വെള്ളിയാഴ്ച രാത്രി മണ്ടി-കട്ടോല-പ്രഷാര്‍ റോഡിലെ ബാഗിനുള്ളയിലെ വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ ആണ് ഒഴുക്കിൽപെടുന്നത്.

ഗോഹാറിൽ കഷാന്‍ ഗ്രാമത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മറ്റൊരു കുടുംബത്തിലെ എട്ടുപേരും വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. അതേസമയം, മൃതദേഹങ്ങള്‍ ശനിയാഴ്ച പുറത്തെടുക്കാനായിട്ടില്ല. വെള്ളപ്പൊക്ക ത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് മാണ്ഡി ജില്ലയിലെ നിരവധി റോഡുകളിൽ ഗതാഗതം തടസമായിരിക്കുകയാണ്.