എൻഎസ്എസ് നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ പോലീസ് എടുത്ത കേസ് പിൻവലിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം. എന്‍എസ്എസ് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമഡപയാത്രക്കെതിരെ പോലീസ് എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശം. എന്‍എസ്എസ് നടത്തിയ നാമജപയാത്രയില്‍ നിയമലംഘനങ്ങളോ അക്രമമോ ഉണ്ടായിട്ടില്ല. നാമജപയാത്രക്കെതിരെ വ്യക്തികളോ സംഘടനകളോ പരാതിപ്പെടാത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാമെന്നാണ് നിയമോപദേശം.

കന്റോണ്‍മെന്റ് പോലീസിന് അസിസ്ന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ മനുവാണ് നിയമോപദേശം നല്‍കിയത്. ഓഗസ്റ്റ് 2ന് പാളയം ഗണപതി ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് നാമജപയാത്ര ആരംഭിച്ചത്. കേസില്‍ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാല്‍ അറിയാവുന്ന 1000 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തത്.

അതേസമയം അനുമതി നേടാതെയാണ് മാര്‍ച്ച് നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പോലീസ് കേസ് എടുത്തത്.