ഒരേ കളർ‌ വസ്ത്രം ധരിച്ച് ദിലീപിനൊപ്പം ചേർന്നു നിന്ന് ലേഖ ശ്രീകുമാർ, ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമൊക്കെയാണ് എംജി ശ്രീകുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിൻരെ ജനനം. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാർ ഗോപാലനാണ്. ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ. പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെയാണ് എം.ജി സംഗീത കൊടുമുടി കയറിയത്. എംജി ശ്രീകുമാറിനെപ്പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനോടും പ്രേക്ഷകർക്ക് പ്രത്യേക താൽപ്പര്യമുണ്ട്.

സോഷ്യൽമീഡിയയിൽ സജീവമായ ലേഖ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നടൻ ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ലേഖ ശ്രീകുമാർ പങ്കുവെച്ചത്. ഒപ്പം എം.ജി ശ്രീകുമാറുമുണ്ട്. സൗദിയിലെ ദിലീപ് ഷോയ്ക്കിടയിലാണ് ചിത്രം പകര്‍ത്തിയതെന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ ലേഖ പറയുന്നു. എംജിക്കും ലേഖയ്ക്കുമൊപ്പമുള്ള ദിലീപിന്റെ ഫോട്ടോ പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു.

കട്ടത്താടി ലുക്കിൽ പ്രിന്റഡ് ബ്ലാക്ക് കളർ ഷർട്ടാണ് ദിലീപ് ധരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും ജീൻസുമായിരുന്നു ലേഖയുടെ വേഷം. ലേഖ ദിലീപിനൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയതിനെതിരേയും ചില വിമർശനങ്ങൾ വന്നിട്ടുണ്ട്.

നിങ്ങളോട് ഞങ്ങൾക്കുള്ള ഇഷ്ടം കളയരുതെന്ന് ചില പ്രേക്ഷകർ ലേഖയുടെ പുത്തൻ‌ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്. മോഹൻലാൽ, ജയറാം എന്നിവർ കഴിഞ്ഞാൽ ദിലീപിനാണ് പിന്നെ എം.ജി ശ്രീകുമാറിന്റെ ശബ്ദം ഏറ്റവും കൂടുതൽ ചേരുന്നത് എന്നും ചിലർ കമന്റിൽ‌ കുറിച്ചിട്ടുണ്ട്.