ഹോട്ട് എയർ ബലൂണിൽ പറന്ന് ലെന, വീഡിയോ‌

മലയാളത്തിൽ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സോഷ്യൽ മീഡിയയിൽ രസകരമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ച്‌ താരം എത്താറുണ്ട്. ഇപ്പോൾ താൻ നടത്തിയ ഹോട്ട് ബലൂൺ യാത്രയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ബ്ലാക്ക് കോഫി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്തതാണ് വിഡിയോ.

വമ്പൻ ഹോട്ട് ബലൂണിൽ പറക്കുകയാണ് ലെന. മനോഹരമായ സ്ഥലങ്ങളും താരത്തിന്റെ ചുറ്റും കാണാം. രസകരമായ കാപ്ഷനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഹോട്ട് എയർ ബലൂണിന് അകത്തു നിന്നാൽ തല കത്തുന്നതുപോലെ തോന്നും എന്നാണ് താരം കുറിച്ചത്. താരത്തിന്റെ വിഡിയോ ഏതായാലും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

ലെനയേ ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു.2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. സാജൻ ബേക്കറി സിൻസ് 1962 ആണ് ലെന മുഖ്യ കഥാപാത്രങ്ങളിൽ ഒന്നായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.