വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടില്ല, എന്നിട്ടും അച്ഛനെയാണെനിക്കിഷ്ടം; ഷമ്മി തിലകന്‍

ഇന്ന് ഫാദേഴ്‌സ് ഡേയാണ്.താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് ആശംസയറിയിക്കുന്നത്. ചില പോസ്റ്റുകളും കുറിപ്പുകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടന്‍ ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പും ചിത്രവുമാണ്.

സൂര്യനേപോല്‍ തഴുകി ഉറക്കമുണര്‍ത്തിയിരുന്നൊന്നുമില്ല.കിലുകില്‍ പമ്ബരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല.എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം..!

സൂപ്പര്‍ഹീറോ തന്നെയായിരുന്നു അച്ഛന്‍ എനിക്കെന്നും..!ഈ പിതൃദിനത്തില്‍..; എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവയ്ക്കാനുള്ളത്..!എന്‍റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം.- എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുന്നത്.