ഇസ്രോയുടെ വിക്ഷേപണദൗത്യം വിജയം ; 16 ഉപഗ്രഹങ്ങൾ വേർപെട്ടു

ലോകത്താകെ മികച്ച ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കവറേജിനായി ബ്രിട്ടനിലെ വൺവെബ് നെറ്റ്‌വർക്ക് ആക്സസ് അസോസിയേറ്റ്സ് വിന്യസിക്കുന്ന ഉപഗ്രഹ ശൃംഖലയിലേക്കുള്ള 36 ഉപഗ്രഹങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ.) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം-3)വിജയകരമായി വിക്ഷേപിച്ചു. 16 ഉപഗ്രഹങ്ങൾ വേർപെട്ടു. 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള വിക്ഷേപണ ദൗത്യത്തിൽ വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു. വൺവെബിന് നിലവിൽ 582 ഉപഗ്രഹങ്ങൾ ഭ്രമണപ്രഥത്തിലുണ്ട്. ഇന്നത്തെ വിക്ഷേപണത്തോടെ 618 ആയി. മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വൺ വെബ് വിഭാവനം ചെയ്യുന്നത്. സ്‌പേസ് എക്സ്‌പോലുള്ള വിവിധ ഏജൻസികളാണ് മറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ 12 പ്രതലങ്ങളിലായാണ് വിന്യസിച്ചിരിക്കുന്നത്. ഉപഗ്രഹങ്ങളെ 12 പ്രതലങ്ങളിലായി തിരിച്ച് ഗ്രഹത്തിൽ നിന്ന് 1200-കിലോമീറ്റർ ഉയരത്തിൽ വരെ പ്രവർത്തിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയാൻ ഓരോ വിമാനത്തെയും നാല് കിലോമീറ്റർ ഉയരത്തിൽ വേർതിരിച്ചിട്ടുണ്ട്.