ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച, ചൊവ്വാഴ്ച രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം

ന്യൂഡല്‍ഹി. ലോക്‌സഭാ പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകും. അതേസമയം രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കുള്ളില്‍ നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. ഈ സന്ദര്‍ശനം പൂര്‍ത്തിയാല്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അതേസമയം പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഒരു ഡസനോളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.

അതേസമയം പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് സിഎഎ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പന്റെ സുരക്ഷയ്ക്കായി 3400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും.