ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം, കോളേജ് അധ്യാപകൻ അറസ്റ്റിൽ

ട്രെയിനിൽവെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദർശനം വീട്ടിൽ പ്രമോദ് കുമാർ (50) ആണ് അറസ്റ്റിലായത്. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസറാണ് ഇദേഹം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്പർ ഏറനാട് എക്‌സ്പ്രസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്.

ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോൾ അടുത്ത സീറ്റിൽ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചു. യുവതിയുടെ പരാതിയിൽ പ്രമോദ് കുമാറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവം നടന്നത് തൃശൂർ റെയിൽവേ പോലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാൽ തുടരന്വേഷണത്തിനായി കേസ് തൃശൂർ റെയിൽവേ പോലീസിന് കൈമാറിയിട്ടുണ്ട്.