ദുരിതാശ്വാസ നിധി ദുര്‍വിനിയോഗത്തില്‍ ലോകായുക്ത തിങ്കളാഴ്ച വിധി പറയും

തിരുവനന്തപുരം. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം സംബന്ധിച്ച കേസില്‍ ലോകായുക്ത തിങ്കളാഴ്ച വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത കേസിലാണ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിധി പറയുന്നത്. 2018ല്‍ ഫയല്‍ ചെയത ഹര്‍ജിയാലാണ് ലോകായുക്ത വിധി പറയുന്നത്.

ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് 2019ല്‍ പരാതിയില്‍ വാദം കേട്ടശേഷം പരാതിയുടെ സാധുത പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം വിശദമായ അന്വേഷണം നടന്നു. അതേസമയം രണ്ട് മാസം മുമ്പ് രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നല്‍കിയ ഇടക്കാല ഹര്‍ജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ തീരുമാനം എടുക്കാന്‍ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.