ശ്രീറാം വെങ്കിട്ടരാമനെ എതിർക്കാൻ കാരണം ലൗ കുരുക്ഷേത്ര, ലൗ ജിഹാദിനു ബദൽ ലൗ കുരുക്ഷേത്ര

ശ്രീറാം വെങ്കിട്ടറാമനെ എതിർക്കാൻ കാരണം ലൗ കുരുക്ഷേത്ര? 16000 വരുന്ന ആളുക്കൂട്ടം കലാപം ഉണ്ടാക്കാൻ ഇറങ്ങിയതിനു പിന്നിൽ ടി ജി മോഹൻ ദാസ്. ആൾക്കുട്ടത്തിന്റെ ആവശ്യം എന്താണ്. ശ്രീറാം വെങ്കിട്ടറാമിനെ മാറ്റുക. ഉറപ്പിച്ച് പറയാൻ സാധിക്കും 16000 പേരും മുസ്ലീമുകളായിരുന്നുവെന്നും ടിജി മോഹൻ ദാസ്.

എന്തായിരുന്നു അവരുടെ ആവശ്യം ശ്രീറാം വെങ്കിടറാമിനെ മാറ്റണം. എന്നാൽ മുസ്ലീം തീവ്രവാദികൾക്ക് കീഴടങ്ങിയതിന്റെ അടയാളമാണ് ശ്രീറാം വെങ്കിടറാമിനെ മാറ്റിയത്. ഒരു ജില്ലാ കളക്ടറെ അയാളുടെ പേരിൽ കേസ് ഉണ്ടെന്ന കാരണത്താൽ ആലപ്പുഴ ജില്ലയിൽ പറ്റില്ലെന്ന് പറഞ്ഞ് നിരത്തിലിറങ്ങി, അതിന് സർക്കാർ കീഴടങ്ങി അദ്ദേഹത്തെ സ്ഥലം മാറ്റി.

ഈ ആൾക്കൂട്ടം ശ്രീറാം വെങ്കിടരാമനെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹം ഹിന്ദുവായതുകൊണ്ടല്ല. അപകടത്തിൽ മുസ്ലീം മരിക്കാൻ കാരണക്കാരനായ കളക്ടർ ആലപ്പുഴയിൽ ഇരിക്കാൻ പാടില്ല എന്നതാണ് കാരണം. ഹിന്ദു അല്ലായിരുന്നു വെങ്കിൽ സംശയത്തിന്റെ ആനുകൂല്യം അവർ നൽകുമായിരുന്നുവെന്നും ടിജി മോഹൻദാസ്. സർക്കാർ നിയമിച്ച കളക്ടറെ ആൾക്കൂട്ടം ബഹളംവെച്ചിട്ട് സർക്കാർ കീഴടങ്ങി മാറ്റിക്കൊടുക്കുക എന്ന് പറഞ്ഞാൽ സർക്കാർ ആൾക്കൂട്ടത്തിന് കീഴടങ്ങുക എന്നതാണ് അർഥം.