രാമസ്‌നേഹം ,രാജ്യസ്നേഹം ;രാജ്യത്തെ സ്നേഹിക്കാത്തവർ പാകിസ്താനിലേയ്‌ക്ക് പോകുക

രാജ്യത്തെ സ്നേഹിക്കാത്തവർ പാകിസ്താനിലേയ്‌ക്ക് ആണ് പോവേണ്ടത് ഭാരതത്തിലല്ല കഴിയേണ്ടത് ഡോ.ഇമാം ഉമർ അഹമ്മദ് ഇല്യാസ് വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ് . സ്വന്തം ആൾക്കാരായാലും അവരുടെ പോരായ്മകളെ ഉറക്കെ വിളിച്ചു പറയാൻ ചങ്കൂറ്റം ഉള്ള വ്യക്തിയാണ് ഇല്യാസ്. പ്രാണപ്രതിഷ്ട ചടങ്ങിൽ പങ്കെടുത്താൽ അത് ഒരു തെറ്റല്ല രാജ്യസ്നേഹമാണ് എന്ന് ഉറക്കെ പറയാൻ നട്ടെല്ലുള്ള വ്യക്തി അതാണ് ഡോ.ഇമാം ഉമർ അഹമ്മദ് ഇല്യാസ്.

രാജ്യത്തെ സ്നേഹിക്കാത്തവർ പാകിസ്താനിലേയ്‌ക്ക് പോകുക പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിന് ഫത്‍വ പുറപ്പെടുവിച്ചതിനെതിരെ ഡോ.ഇമാം ഉമർ അഹമ്മദ് ഇല്യാസ്. അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ഫത്‌വ പുറപ്പെടുവിച്ചതിനെതിരെ ഓൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസ്. ചീഫ് ഇമാം എന്ന നിലയിലാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റിൽ നിന്ന് ക്ഷണം ലഭിച്ചത്. ക്ഷണത്തെ കുറിച്ച് വ്യക്തമായി ആലോചിച്ചതിന് ശേഷമാണ് പ്രാണപ്രതിഷ്ഠാ ചഠങ്ങിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മുഫ്തി സബീർസ് ഹുസൈനിയുടെ പേരിലാണ് ഫത്‌വ പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിനായാണ് അയോദ്ധ്യയിലേക്ക് പോയത്. ഇന്നലെയാണ് ഫത് വ പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരി 22ന് വൈകുന്നേരം മുതൽ എനിക്ക് വരുന്നത് മുഴുവൻ ഭീഷണി മുഴക്കിയുള്ള കോളുകളും സന്ദേശങ്ങളുമാണ്. ജീവന് വരെ ഭീഷണിയുണ്ട്. ഇത്തരത്തിലുള്ള കോളുകൾ റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്. എന്നെയും രാജ്യത്തെയും സ്‌നേഹിക്കുന്നവർ എന്റെ നിലപാടിനെ പിന്തുണയ്‌ക്കും. ചടങ്ങിൽ പങ്കെടുത്തതിന് എന്നെ വെറുക്കുന്നവർ പാകിസ്താനിലേക്ക് പോകുക.

സ്‌നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശമാണ് ഞാൻ നൽകിയത്. കുറ്റം ചെയ്യാത്ത ഞാൻ മാപ്പ് പറയാനോ രാജിവയ്‌ക്കാനോ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.ജനുവരി 22 നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത ഉമർ അഹമ്മദ് ഇല്യാസ് പുതിയ ഭാരതത്തിന്റെ മുഖമാണ് രാമക്ഷേത്രമെന്ന് പരാമർശിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിച്ച് രാജ്യമാണ് പ്രഥമമെന്നും മതം രണ്ടാമതാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് പരാമർശിച്ച ഉമർ അഹമ്മദ് ഇല്യാസ് രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണയ്‌ക്കുന്നതായും അറിയിച്ചിരുന്നു.

മോഹൻ ഭാഗവതിന്റെ കണ്ട കാര്യം ഇമാം വിവരിച്ചിരുന്നത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു . അദ്ദേഹത്തിന്റെ സന്ദർശനം വളരെ നല്ല സന്ദേശമാണ് പകരുക. ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്, പക്ഷേ, ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങൾ കരുതുന്നു എന്നായിരുന്നു അദ്ധേഹത്തിന്റെ വാക്കുകൾ ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച്ത്തിനു പിന്നാലെ ഓൾ ഇന്ത്യ ഇമാം ഓർ​ഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് വൈ പ്ലസ്. സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഒന്നിലധികം ഭീഷണികൾ ഉമർ അഹമ്മദ് ഇല്ല്യാസിക്ക് ലഭിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തിയിരുന്നു. സെപ്റ്റംബര്‍ 22ന് ആയിരുന്നു കൂടിക്കാഴ്ച നടന്നത്.

ഇന്ത്യയിലെ അരലക്ഷം ഇമാമുമാരുടെ നിയമാനുസൃതമായ ശബ്ദമാണ് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ. അത് ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ഇമാം ഓർഗനൈസേഷനാണ്. എന്നും മതേതരത്വത്തിനുവേണ്ടി നിലകൊണ്ട ഒരു കറകളഞ്ഞ മനുഷ്യസ്നേഹിയാണ് ഡോ ഉമർ അഹമ്മദ് ഇല്യാസി എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ പറയുന്നത്.
സമാധാനം, ഐക്യം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ പേരിലാണ് അദ്ദേഹം വ്യാപകമായി അംഗീകരിക്കപ്പെട്ടത്്. മതസൗഹാർദ്ദത്തിനും സമാധാനം സ്ഥാപിക്കുന്നതിനുമായി വിവിധ അന്താരാഷ്ട്ര വേദികളിലെ പങ്കാളിത്തത്തിനും അദ്ദേഹം പ്രശസ്തനാണ്.

എന്നാൽ, രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളോ വിഭാഗങ്ങളോ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. കേരളത്തിൽ പ്രബലമായ ഇരു സുന്നി വിഭാഗങ്ങളും മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളും ഇമാം ഓർഗനൈസേഷൻ എന്ന സംഘടനയുടെ ഭാഗമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത സൂഫി സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു ഉമർ അഹമ്മദ് ഇല്ല്യാസ്. സൂഫി സമ്മേളനത്തിലേക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പണ്ഡിതന്മാരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാത്രമല്ല, 2015 ജൂണിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘത്തിന് ഉമർ അഹമ്മദ് ഇല്ല്യാസിയാണ് നേതൃത്വം നൽകിയത്. 30 മുസ് ലിം പണ്ഡിതന്മാരാണ് ഇദ്ദേഹത്തിന്റെ കൂടെ പ്രധാനമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.