പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

രാജ്‌കോട്ട്. ​ഏഴ് വിദ്യാർഥികളെ ലൈം​ഗികമായി ചൂഷണം ചെയ്ത മദ്റസാ അധ്യാപകൻ അറസ്റ്റിൽ. ജുനഗഢിലെ മംഗ്‌റോൾ താലൂക്കിലാണ് സംഭവം. 25കാരനായ അധ്യാപകനാണ് പോക്സോ പ്രകാരം അറസ്റ്റിലായത്. മദ്റസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പണം നൽകി പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചത്.

15 കാരനായ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലാസിലെ മറ്റ് കുട്ടികളെയും പീഡിപ്പിച്ചതായി തെളിഞ്ഞത്.

25 കാരനായ മൗലാനയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥി നൽകിയ പരാതിയിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തതിന് മദ്റസാ ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ട്രസ്റ്റിക്കെതിരെ കേസെടുത്തു.

പോക്സോ നിയമത്തിലെ വകുപ്പുകൽ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ദീപാവലിക്ക് ശേഷമാണ് ആൺകുട്ടികൾ പീഡനത്തിനിരയായത്. ഇതുവരെ ഏഴ് വിദ്യാർഥികൾ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയെന്നും ഇരകളുടെ എണ്ണം ഉയർന്നേക്കുമെന്ന് പൊലീസ് അറിയിച്ചു.