ഒരു ചായയും നാല് പത്രവും 8000 രൂപയ്ക്ക് ലേലം ചെയ്തു, മിഷൻ ഞായർ ലേലം വിളിക്കിടെയാണ് സംഭവം

ലേലം വിളികൾ പലത് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ലേലം വിളി വൈറലാകുകയാണ്. ഒരു ചായയ്ക്കും നാല് ദിന പത്രവുമാണ് ലേലം ചെയ്തത്. 8000 രൂപയ്ക്കാണ് ചായയും പത്രവും ലേലം വിളിച്ചത്. തൃശൂർ ജില്ലയിലെ എൽത്തുരുത്ത് ഇടവകയിലെ ചരിത്ര പ്രധാനമായ മിഷ്യൻ ഞായർ ലേലം വിളിയിലാണ് രസകരമായ സംഭവം നടന്നത്.

ലേലം വിളി ആരംഭിക്കുന്നത് 2000 രൂപയ്ക്കാണ്. പിന്നീട് വിശ്വാസികൾ 3000 രൂപയും 4500 രൂപയും 6000 രൂപയും നാല് പത്രത്തിനും ഒരു ചായയ്ക്കുമായി ലേലം വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് 8000 രൂപയ്ക്ക് ഒരാൾ ലേലം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് പത്രം വാങ്ങിയ അവർ ചായ പുരോ​ഗിതന് തന്നെ നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.