മഹാഭാരത കാലത്തെയെന്ന് കരുതുന്ന അമൂല്യ ചരിത്ര വസ്തുക്കള്‍ കണ്ടെത്തി

മഹാഭാരത കാലത്തെയെന്ന് കരുതുന്ന അമൂല്യ ചരിത്ര വസ്തുക്കള്‍ കണ്ടെത്തി.യുപി ബാഗ്പത്തിലെ സനൗളിയില്‍ നിന്നും.

മഹാഭാരത കാലത്തെയെന്ന് കരുതുന്ന അമൂല്യമായ ചരിത്ര വസ്തുക്കള്‍ കണ്ടെത്തി. യുപി ബാഗ്പത്തിലെ സനൗളിയില്‍ നിന്ന് ആണ് പുരാവസ്തുവകുപ്പ് ചരിത്രവസ്തുക്കൾ കണ്ടെത്തിയത്.മൂന്ന് ശവപേടകങ്ങള്‍, അസ്ഥി കൂടത്തിന്റെ അവശിഷ്ടങ്ങള്‍,രഥാവശിഷ്ടങ്ങള്‍, വാളുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. കൗരവന്മാരുടെ കേന്ദ്രമായ പഴയ ഹസ്തിനപുരി നിന്നിരുന്ന സ്ഥലം സനൗളിക്കടുത്താണെന്നാണ് കരുതപ്പെടുന്നത്. കണ്ടെത്തിയ പുരാവസ്തുക്കളില്‍ പലതരത്തിലുള്ള പഠനങ്ങള്‍ നടത്തിവരികയാണ്. അവയുടെ കാലപ്പഴക്കമടക്കമുള്ളവ കണ്ടെത്തുകയാണ് ലക്ഷ്യം.ഇവ ചെങ്കോട്ടയിലെ പുരാവസ്തു വകുപ്പ് ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.ഇരുമ്പ്, യുഗത്തിനും മുന്‍പുള്ള ഇവ ക്രിസ്തുവിനു മുന്‍പ് വെങ്കലയുഗത്തില്‍ ഉള്ള യോദ്ധാക്കളുടേതാണെന്നാണ് പുരാവസ്തുവകുപ്പിന്റെ നിഗമനം.ശവസംസ്‌ക്കാരത്തിനുള്ള വസ്തുക്കളും, ഭക്ഷണവും മറ്റും വച്ചിരുന്നതെന്ന് കരുതുന്ന കളിമണ്‍ പാത്രങ്ങള്‍, ചീപ്പുകള്‍, കണ്ണാടികള്‍, സ്വര്‍ണ്ണമുത്തുകള്‍ തുടങ്ങിയവയും കണ്ടെത്തിയ ചരിത്രവസ്തുക്കളിൽ ഉൾപ്പെടുന്നു. ഇവിടെ വസിച്ചിരുന്ന ജനതയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍.

https://youtu.be/boVBRotb0NM