ബഹ്റൈനില്‍ അനധികൃത ക്യാമ്പുകൾ

ബഹ്റൈനില്‍ അനധികൃത ക്യാമ്പുകൾ.അംഗീകൃത ലേബര്‍ ക്യാമ്പുകൾ കുറവ്.

ബഹ്റൈനില്‍ അംഗീകൃത ലേബര്‍ ക്യാംപുകളെക്കാള്‍ കൂടുതല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്യാംപുകളാണെന്ന് റിപ്പോര്‍ട്ട്.

തൊഴിലാളികള്‍ തന്നെ നേരിട്ട് വാടയകയ്‌ക്കെടുത്ത് താമസിക്കുന്ന സ്വകാര്യ കെട്ടിടങ്ങളാണ് രാജ്യത്ത് അധികവും അതുകൊണ്ടുതന്നെ ചൂടുകാലമായതിനാല്‍ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത ഇത്തരം ക്യാംപുകളില്‍ തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയേറെയാണ്. തൊഴില്‍ മന്ത്രാലയത്തില്‍ ലഭ്യമായ കണക്കുകളനുസരിച്ച്‌ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ലേബര്‍ ക്യാമ്ബുകളുടെ എണ്ണം 3,147 മാത്രമാണ്. എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലേബര്‍ക്യാംപുകളുടെ എണ്ണത്തെ പറ്റി മന്ത്രാലയത്തിന് വ്യക്തയില്ല.തൊഴിലാളികള്‍ തന്നെ നേരിട്ട് വാടകയ്‌ക്കെടുക്കുന്നതിനാൽ ഇവിടെ പരിശോധന നടത്താന്‍ കഴിയുന്നില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു .തൊഴിലുടമകള്‍ നേരിട്ട് സൗകര്യപ്രദമായ താമസ സ്ഥലങ്ങള്‍ തൊഴിലാളികള്‍ക്ക് കണ്ടെത്തി നല്‍കണമെന്നാണ് ബഹ്‌റൈനിലെ തൊഴില്‍നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ പല തൊഴിലുടമകളും അവര്‍ക്ക് ഹൗസിംഗ് അലവന്‍സ് മാത്രമാണ് നല്‍കുന്നത്. തൊഴിലാളികളാവട്ടെ കാശ് ലാഭത്തിനായി പലപ്പോഴും പഴക്കം ചെന്ന കെട്ടിടങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് വലിയ സുരക്ഷാഭീഷണി ഉണ്ടാക്കുന്നതായും തൊഴില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

 

https://youtu.be/D2tQbEy-urM