8മന്ത്രിമാർ വിമത ക്യാമ്പിൽ,മഹാരാഷ്ട്രയിൽ കേന്ദ്ര സേന ഇറങ്ങി, എം.എൽ.എമാരുടെ വീടുകൾക്ക് കമാന്റോ കാവൽ

മഹാരാഷ്ട്രയിലേക്ക് കേന്ദ്ര സേന. ശിവസേന- കോൺഗ്രസ്- എൻ സി പി സർക്കാർ തകരുമ്പോൾ വിമതരുടെ വീടുകളും മറ്റും ആക്രമിക്കപ്പെടുകയാണ്‌. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ പ്രതികാര നടപടികൾ ഉണ്ടാകും എന്ന സൂചനകളേ തുടർന്ന് ക്രമസമാധാന പാലനത്തിനു കേന്ദ്ര സേന ഇറങ്ങണം എന്ന റിപോർട്ട് ഗവർണ്ണർ ബി.എസ്. കോഷിയാരി കേന്ദ്ര സർക്കാരിനയച്ചത്.ഇതിനേ തുടർന്ന് മഹാരാഷ്ട്രയിൽ കേന്ദ്ര സേനയോട് തയ്യാറായി നില്ക്കുവാൻ നിർദേശം നല്കിയിരിക്കുകയാണ്‌

ഇതിനിടെ ഉദ്ധവ് താക്കറെയും കേന്ദ്രത്തിൽ വീണ്ടും തകർച്ച. 8മത്തേ മന്ത്രിയും ഉദ്ധവിനെ വിട്ട് വിമിത ക്യാമ്പിലേക്ക് പോയി. വിമിതർ ക്യാമ്പ് ചെയ്യുന്ന അസമിൽ എത്തിയതായാണ്‌ ചിത്രങ്ങൾ സഹിതം പുറത്ത് വരുന്നത്. ഇതോടെ 11 മന്ത്രിമാർ ഉള്ള മഹാരാഷ്ട്ര മന്ത്രി സഭയിലേ ശിവസേന അംഗങ്ങളിൽ ഉദ്ധവ് താക്കറേക്കൊപ്പം അവശേഷിക്കുന്നത് വെറും 3 പേർ മാത്രമായി. ഇപ്പോൾ വിമത പക്ഷത്ത് 41 എം എൽ എ മാരായി.മഹാരാഷ്ട്രയിൽ ശിവസേനയുടെ പിന്തുണയോടെ ബിജെപി സർക്കാർ ഈ ആഴ്ച്ച തന്നെ രൂപീകരിക്കും എന്നാണ്‌ റിപോർട്ടുകൾ.

നിലവിലെ അവസ്ഥയും കക്ഷി നിലയും ഇങ്ങിനെ

മഹാ രാഷ്ട്രയിലെ ഏറ്റവും വലിയ കക്ഷിയാണ്‌ ബിജെപി. ഏറ്റവും കൂടുതൽ എം എൽ എ മാരുള്ള ബിജെപിയെ മാറ്റി നിർത്താൻ ശിവസേന- കോൺഗ്രസ്- എൻ സി പി സഖ്യം സർക്കാർ ഉണ്ടാക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ ഇപ്പോൾ ഭരണം നടത്തുന്ന ശിവസേനയ്ക്ക് 56 അംഗങ്ങൾ ആണുള്ളത്. ഭരണ മുന്നണിക്ക് ആകട്ടേ 169 എം എൽ എ മാരുടെ പിന്തുണ ഉണ്ട്. എന്നാൽ ബിജെപിക്ക് മാത്രമായി 106 എം എൽ എ മാരുണ്ട്. എൻ ഡി എ മുന്നണിക്ക് 113 പേർ ഉണ്ട്. ഇതിനൊപ്പം വിമത പക്ഷത്തേ ശിവസേന കൂടി വരുമ്പോൾ 154 എം എൽ എ മാരുടെ സുരക്ഷിത ഭൂരിപക്ഷം ആകും.

കേന്ദ്ര സേനയെ ഇറക്കണം എന്ന് ഗവർണ്ണർ ബി എസ് കോഷിയാരി ആഭ്യന്തര സെക്രട്ടറിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെ വിമിത പക്ഷത്തുള്ള 40ഓളം എം എൽ എ മാരുടെ വിടുകൾക്ക് സി ആർ പി എഫ് ജവാന്മാരുടെ കാവൽ ഏർപ്പെടുത്തി.47 എംഎൽഎമാർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസിന് കത്തയച്ചിട്ടുണ്ടെന്നും ഗവർണ്ണർ പറഞ്ഞു.

ഇതിനിടെ ദഹിസറിൽ നടന്ന റാലിയിൽ വിമതർക്കെതിരെ ഉദ്ധവ് താക്കറേക്കൊപ്പം ഉള്ള പാർട്ടി നേതാവ് സഞ്ജയ് റാവത്ത് കൊലവിളി നടത്തി.40 എംഎൽഎമാരും ജീവിച്ചിരിക്കുന്ന ശവങ്ങളാണെന്നും അവരുടെ ആത്മാവ് മരിച്ചെന്നും അദ്ദേഹം പറഞ്ഞു. 40 എംഎൽഎമാരുടെ മൃതദേഹങ്ങൾ ആയിരിക്കും അസമിൽ നിന്നും മഹാരാഷ്ട്രയിൽ എത്തുക എന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഈ കൊലവിളി പ്രസംഗം മഹാരാഷ്ട്രയിലേക്ക് കേന്ദ്ര സേനയേ അയക്കാൻ ബിജെപിക്ക് സഹായകരമായി മാറുകയായിരുന്നു. ആസാമിൽ നിന്നും മഹാരാഷ്ട്രയിൽ എത്തുന്ന 450 എം എൽ എ മാരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായിരിക്കും നിയമ സഭയിലേക്ക് അയക്കുക എന്നും കൊലവിളി നടന്നിരുന്നു.

വിമത ശിവസേന എംഎല്‍എമാര്‍ക്ക് സുരക്ഷ പൊലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവസേന പ്രവര്‍ത്തകര്‍ വിമത എംഎല്‍എമാരുടെ ഓഫീസും വീടുകളും തകര്‍ക്കുമ്പോള്‍ പൊലീസ് മൂകസാക്ഷികളായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു. കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗവര്‍ണര്‍ കോഷിയാരി ഞായറാഴ്ചയാണ് വീണ്ടും ഓഫീസില്‍ എത്തിയത്. ഇതിനിടെ അസമില്‍ കഴിയുന്ന 15 വിമത ശിവസേന എംഎല്‍എമാര്‍ക്ക് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം വൈ പ്ലസ് വിഭാഗത്തില്‍പ്പെട്ട സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഭൂരിപക്ഷം എം എൽ എമാരും മന്ത്രിമാരും വിമിത പക്ഷത്തേക്ക് പോയപ്പോൾ പാർട്ടി തിരിച്ച് പിടിക്കാൻ നടത്തുന്ന നിക്കങ്ങൾക്ക് ഇടയിലാണ്‌ ഉദ്ധവ് താക്കറെയുടെ വിദ്യാഭ്യാസ മന്ത്രി വിമിത ക്യാമ്പിൽ എത്തിയത്. വിമിതർ നടത്തിയ വൻ തിരിച്ചടി കൂടിയായി ഇത് മാറുകയായിരുന്നു.ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്താണ്‌ വിമിത ക്യാമ്പിൽ എത്തിയത്.ഇതിനിടെ വിമിത എം.എൽ.എമാർക്ക് സംസ്ഥാന അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ അയച്ച അയോഗ്യതാ നോട്ടീസിനെതിരെ വിമത ക്യാമ്പും സുപ്രീം കോടതിയെ സമീപിച്ചു. ശിവസേനയുടെ ലെജിസ്ലേച്ചർ പാർട്ടിയുടെ ഗ്രൂപ്പ് നേതാവായി ഷിൻഡെയെ സിർവാൾ അംഗീകരിക്കണമെന്ന് രണ്ടാമത്തെ ഹർജി ആവശ്യപ്പെടുന്നു.