വമ്പൻ ട്വിസ്റ്റ്, മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാകും

ഇന്ത്യൻ രാഷ്ട്രീയത്തേ അമ്പരപ്പിച്ച് മഹാരാഷ്ട്രയിൽ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി ആകും. വൻ രാഷ്റ്റ്രീയ കൊടുങ്കാറ്റ് ഉണ്ടാക്കി ഭരണ മാറ്റം നടത്തിയ ഏക്‌നാഥ് ഷിൻഡെ ക്ക് ബിജെപി വഴി മാറി കൊടുത്തിരിക്കുന്നു. 106 എം എൽ എ മാരുള്ള ബിജെപി വെറും 48 എം എൽ എ മാർ മാത്രം ഉള്ള ഏക്‌നാഥ് ഷിൻഡെ യെ മഹാ രാഷ്ട്ര മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുന്നു. ഇതോടെ രാഷ്ട്രീയ കുതിര കച്ചവടം മന്ത്രി സഭയേ മറിച്ചിട്ടു എന്ന ആരോപണം എല്ലാം പൊളിഞ്ഞടുങ്ങി. മഹാ രാഷ്ട്രയിൽ കാവി പാർട്ടിയായ ശിവസേന തന്നെ ഭരിക്കും. ശിവ സേന തന്നെ മുഖ്യമന്ത്രിയും ആകും. കാവിയിൽ കൂട്ടിയെട്ടിയ കൈപത്തിയേ അവർ അടർത്തി മാറ്റി പുറത്താക്കി ബിജെപിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്ന് എന്ന് മാത്രം.ശിവസേന വിമതൻ ഏക്‌നാഥ് ഷിൻഡെ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിക്കുകയായിരുന്നു. പടവെട്ടി പൊരുതി ജയിച്ചവനിരിക്കട്ടേ സിംഹാസനം എന്ന നയമായിരുന്നു ബിജെപിക്ക്. ഭൂരിപക്ഷ കക്ഷിയായ ബിജെപി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിയപ്പോൾ അധ് അധികാര കൊതിയല്ല വിജയവും ലക്ഷ്യവുമാണ്‌ പ്രധാനം എന്ന് ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് തന്നെ അത്യപൂർവ്വമാണിത്. ഈ നീക്കത്തിൽ വളരെ കുറച്ച് പേർ മാത്രമാണ് വരുന്നത്.

കൈപത്തിയിൽ കൂട്ടികെട്ടിയ ശിവസേനയുടെ മൃദുകാവി കൊടി സംഘപരിവാറിന്റെ തീവ്രകാവിയിലേക്ക് ചുവട് മാറ്റി ചവിട്ടിയിരിക്കുന്നു. അങ്ങിനെ ഇന്ത്യയുടെ ബിസിനസ് ആസ്ഥാന നഗരവും ലോകത്തിന്റെ ബിസിനസ് ഹബ്ബും വീണ്ടും താമര പാർട്ടിയുടെ പരിധിയിലായി. 106 അംഗങ്ങൾ ഉള്ള ബിജെപി ഇനി മഹാ രാഷ്ട്രയിലെ 40 അംഗങ്ങൾ ഉ മുഖ്യമന്ത്രിയുടെ പാർട്ടിയേ നിയന്ത്രിക്കും.

.   മഹാരാഷ്ട്ര മുഴുവൻ ആഹ്ളാദ പ്രകടനത്തിലായിരുന്നു മഹാരാഷ്ട്രയിലെ പുതിയ ശിവസേനയും bjp അണികളും. ഇതോടെ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 17ലും ബിജെപിയുടെ മൃഗീയ ഭൂരിപക്ഷം എന്നത് ഇനി 18ആയി ഉയരുകയാണ്‌. 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ 18ഉം താമര പാർട്ടിക്കാർ കൈക്കലാക്കി. രാജ്യം ഭരിക്കുന്ന ബിജെപി സംസ്ഥാനങ്ങളിലും മ്രീ​‍ീയ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയാണ്‌. എടുത്ത് പറയേണ്ടത് ഇന്ത്യയിൽ കോൺഗ്രസ് ഭരിച്ചിരുന്ന ഒരു സംസ്ഥാനം കൂടി ചിത്രത്തിൽ നിന്നും മാഞ്ഞു. കോൺഗ്രസിനു പഞ്ചാബ് നഷ്ടപെട്റ്റതിനു തൊട്ട് പിന്നാലെ ഇപ്പോൾ അപ്രതീക്ഷിതമായി മഹാരാഷ്ട്രയിലും ഭരണം പോയി. രാജസ്ഥാനിലും ജാർകണ്ടിലും കോൺഗ്രസിനു കൂട്ട് കക്ഷി മന്ത്രി സഭ ഉണ്ടെങ്കിലും തനിച്ച് ഭരണം ഉത് ഇന്ത്യയിൽ ഒരേ ഒരു സംസ്ഥാനത്ത് മാത്രം. അത് ചതിസ്ഗഡ് ആണ്‌. 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ 18ലും ബിജെപി പിടിച്ചെടുത്തപ്പോൾ കോൺഗ്രസിന്റെ ആധിപത്യം വീണ്ടും ചുരുങ്ങി പോവുകയാണ്‌. മഹാരാഷ്ട്രയിൽ ശിവ സേനയും കോൺഗ്രസും എൻ സി പിയും ചേർന്ന് മൃദു കാവിക്ക് കളർ പോരെന്നും നല്ല കാവി തന്നെ വേണം എന്നും ഹിന്ദുത്വ അടിത്തറ മതി എന്നും പറഞ്ഞാണ്‌ ശിവസേനയിലെ മഹാ ഭൂരിപക്ഷം എം എൽ എ മാരും ബിജെപിക്കൊപ്പം പോയത്.