കേരളത്തിൽ എണ്ണവില കൂട്ടുന്നത് പിണറായി സർക്കാർ‌, തെളിവുകൾ

കേരളത്തിനക്കത്തുള്ള കേന്ദ്രഭരണ പ്രദേശമാണ് മാഹി. കേന്ദ്ര ഗവൺമെൻറ് അല്ല നമ്മുടെ കേരളത്തിലെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാഹി. ഏകദേശം 13 രൂപയുടെ വിത്യാസമാണ് ഇവിടെ കേരള ഗവണ്മെന്റ് ബഡ്ജറ്റിനോട് അനുബന്ധിച്ച് കടം കേറി മുടിയാറായപ്പോൾ രണ്ട് രൂപ ഡീസലിനും പെട്രോളിനും വരെ വില കൂട്ടിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നിലവിൽ കാണാൻ സാധിക്കുന്നത്. കേരളത്തിൽ എൽഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വന്ന ഉടനെ സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വന്ന വാർത്തയാണ്. കേരളത്തിലെ നിത്യോപയോഗ സാധനങ്ങൾ വില ഒരിക്കലും വർദ്ധിക്കുകയില്ല എന്ന്. ഇപ്പോൾ നിലവിൽ നിത്യോ ഉപയോഗ സാധനങ്ങളുടെ വില മാത്രം ദിനംപ്രതി കുതിച്ചുയർന്ന ഒരു കാഴ്ചയാണ് മലയാളികൾ കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. അതിന് ഒരു ഉദാഹരണം മാത്രമാണ് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില.

ഈ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് കേന്ദ്ര ഗവൺമെൻറ് കുറച്ചപ്പോൾ പോലും കേരള ഗവൺമെൻറ് അത് കുറയ്ക്കാൻ തയ്യാറായില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വില കുറച്ച് ജനങ്ങൾക്ക് നികുതി ഇനത്തിൽ തന്നെ വിലകുറച്ച് നൽകിയിട്ടും കേരളത്തിൽ മാത്രം അത് നടപ്പിലായില്ല എന്നതാണ് വസ്തുത. ഇവിടെ നമ്മൾ ഇപ്പോൾ കാണുന്നത് പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിൽ നിന്നാണ്. ഈ മാഹിയിൽ ശരിക്കും ഡീസലിനും പെട്രോളിനും കേരളത്തിനോടനുബന്ധിച്ച് വളരെ വില വ്യത്യാസമാണുള്ളത്. ഡീസലിന് ഏകദേശം പതിമൂന്ന് രൂപയോളം കുറവാണ് ഇവിടെ നിന്ന് അടിച്ചാൽ കിട്ടുന്നത്. കാരണം കേരളത്തിലേക്ക് ലോഡും കൊണ്ടുപോകുന്ന പലവിധ അരി, പച്ചക്കറി, പലവിധ വാഹനങ്ങളിൽ ഈ പോണ്ടിച്ചേരി വന്ന് അവിടെ ഡീസൽ അടിച്ചാണ് കേരളത്തിലേക്ക് വരുന്നത് എന്നാണ് നമുക്ക് ഇപ്പോൾ ഇവിടെ നിന്ന് കാണാൻ സാധിക്കുന്നത്.