തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദനാണെന്ന് മാളവിക ജയറാം

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. ഒരു സ്വർണ്ണക്കടയ്ക്കുവേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വൈറാലയിരുന്നു. നിരവധി ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു. താരത്തിന്റെ വിവാഹം ആണോ എന്നുപോലും ആളുകൾ സംശയിച്ചു. അതിനെല്ലാം മാളവിക തന്നെ ഉത്തരവും നൽകിയിരുന്നു.

ഇതുവരെ ഒരു അഭിമുഖങ്ങളിൽ പോലും വന്നിട്ടില്ലാത്ത താരപുത്രി ഇപ്പോഴിതാ ആദ്യമായി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖം ഇപ്പോൾ വൈറലാവുകയാണ്. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് താരം വാചാലയാവുന്നത്. താരം സിനിമാ പ്രവേശനത്തെ കുറിച്ച് വളരെ വ്യക്തമായ മറുപടിയാണ് നൽകുന്നത്. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്.

തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് എന്നും പറയുന്നു. മലയാളത്തിൽ ഒരു അവസരം ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദൻ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നും താരപുത്രി പറയുന്നു.

ജയറാമുമൊത്ത് ഒരു പരസ്യചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. പരസ്യചിത്രങ്ങളിൽ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റിൽസ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാർവ്വതിയും.ഇവരോടുള്ള അതേസ്നേഹം ആരാധകർ ഇവരുടെ മക്കൾക്കും നൽകുന്നുണ്ട്.ചക്കിയും കണ്ണനും അല്ലെങ്കിൽ കാളിദാസനും മാളവികയും.കാളിദാസൻ കുട്ടിയായിരുന്നപ്പോൾ സിനിമയിലെത്തിയതാണ്. നായകനായും കാളിദാസൻ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.മാളവികയാണെങ്കിലോ ഫാഷൻ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോൾ.