സിനിമ ഒന്നുമില്ലേ മോളൂസേ എന്ന് കമന്റ്, ചുട്ട മറുപടി നല്‍കി മാളവിക മേനോന്‍

പലപ്പോഴും സിനിമ-സീരിയല്‍ നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നിറയെ കമന്റുകള്‍ വരാറുണ്ട്. ഇതില്‍ മോശമായ കമന്റുകള്‍ ഇടുന്നവരും ഉണ്ട്. മിക്ക താരങ്ങളും ഇത്തരം കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചിലര്‍ സധൈര്യം പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്യാറുണ്ട്. പലപ്പോഴും നടിമാര്‍ നല്‍കുന്ന മറുപടികള്‍ സോഷ്യല്‍ ലോകത്ത് വലിയ വാര്‍ത്തയായി മാറാറുമുണ്ട്.

ഇപ്പോള്‍ യുവ നടിമാരില്‍ ശ്രദ്ധേയ ആയ മാളവിക മേനോനും സമാനമായ അനുഭവം ഉണ്ടായി. മോശം കമന്റുമായി ഒരാള്‍ നടിയുടെ പോസ്റ്റിന് താഴെ വരികയും നടി മറുപടി നല്‍കുകയും ആയിരുന്നു. കഴിഞ്ഞ ദിവസം മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിനാണ് ഒരാള്‍ മോശമായ കമന്റിട്ടത്. ഈ കമന്റ് ചെയ്ത ആള്‍ക്ക് ചുട്ട മറുപടിയും നടി നല്‍കിയിരുന്നു.

സിനിമ ഒന്നുമില്ലേ മോളൂസേ.. എന്നായിരുന്നു ഒരാള്‍ നടിയെ പരിഹസിച്ച് കമന്റ് ചെയ്തത്. ചേട്ടനു വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ ആവും ഈ കൊനട്ടു ചോദ്യം ചോദിക്കുന്നത്., സാരമില്ല പോട്ടെ വിട്ടു കളയണം’ ഇങ്ങനെയായിരുന്നു നടി ഈ കമന്റിന് നല്‍കിയ മറുപടി. നിരവധി പേര്‍ നടിയുടെ മറുപടിക്ക് കൈയ്യടിച്ച് രംഗത്തെത്തി. എന്തായാലും ഇതയാള്‍ ചോദിച്ചു വാങ്ങിയതാണെന്നാണ് ആരാധകരുടെ പക്ഷം.