അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു

അലബാമ: അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു ആണ് കൊല്ലപ്പെട്ടത്. 19 വയസായിരുന്നു. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടി വെച്ചത്. അലബാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം.

തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്പില്‍ ബോബന്‍ മാത്യു ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം. ഇവര്‍ ഗള്‍ഫിലായിരുന്നു താമസിച്ചിരുന്നത്. നാല് മാസം മുമ്പാണ് അമേരിക്കയില്‍ എത്തിയത്. മൃതദേഹം കേരളത്തില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.