പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിട്ടും കേരളത്തിലെ താരങ്ങൾ അയോധ്യയിൽ എത്തിയില്ല, വിമർശനം

നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഇന്ന് അയോധ്യ എന്ന പുണ്യഭൂമിയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. ഓരോ ഹിന്ദു വിശ്വാസിയും കാത്തിരുന്ന നിമിഷമായിരുന്നു അത്. എന്നാൽ കേരളത്തിലെ സിനിമ താരങ്ങൾ ആരും തന്നെ ഈ ചടങ്ങിന് സാക്ഷിയാകാൻ എത്തിയില്ല എന്നതാണ് ഇപ്പോഴത്തെ ചർച്ച. മോഹൻലാലിന് വീട്ടിൽ എത്തി ക്ഷണം ലഭിച്ചിരുന്നു, ഇതിന് പുറമെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയപ്പോൾ പ്രധാനമന്ത്രി അക്ഷതം നൽകി ക്ഷണിക്കുകയും ചെയ്തിരുന്നു.

എന്നിട്ടും താരം എത്തിയില്ല. ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ അസാന്നിധ്യവും ചർച്ചയാകുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വിവാഹം തന്നെയായി ഭാഗ്യയുടെ വിവാഹം മാറിയത് പ്രധാനമന്ത്രിയുടെ സാന്നിധ്യം ഒന്നുകൊണ്ടു തന്നെയാണ്. ഇതിനാൽ തന്നെ സുരേഷ് ഗോപി പ്രാണപ്രതിഷ്ഠ ചടങ്ങിൽ [പങ്കെടുക്കും എന്ന് തന്നെയാണ് മലയാളികൾ കരുതിയത്. എന്നാൽ അദ്ദേഹവും പങ്കെടുത്തില്ല.

ദേശീയ സൂപ്പർ സ്റ്റാറുകൾ എല്ലാം അയോധ്യയിൽ എത്തിയ സാഹചര്യത്തിലാണ് മലയാള താരങ്ങളുടെ അസാന്നിധ്യം ചർച്ചയാകുന്നത്. അതേസമയം അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ആയുഷ് മാൻ ഖുറാന, രാം ചരൺ, രൺദീപ് ഹൂഡ, പവൻ കല്യാൺ, ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ തുടങ്ങിയ ദേശീയ സൂപ്പർ സ്റ്റാറുകൾ എല്ലാം തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു.