ഒരു മാസം ദ്രോഹിച്ചിട്ടും വീണ്ടും ഒറ്റയ്ക്ക് എന്തിന് അവിടെ പോയി, അതിജീവിതയ്‌ക്കെതിരെ മല്ലിക സുകുമാരൻ

വിജയ് ബാബു കേസിൽ അതിജീവിതയ്‌ക്കെതിരെ മല്ലികാ സുകുമാരൻ. തീരെ അറിവില്ലാത്ത ഒരു കൊച്ചുകുട്ടിയല്ല ആ പെൺകുട്ടി. ഒരു മാസത്തോളം എന്തൊക്കെയോ ദ്രോഹങ്ങൾ ചെയ്തുവെന്നാണ് പറഞ്ഞത്. ഇത്രയും നല്ലൊരു കുട്ടി, അച്ഛനും അമ്മയുമെല്ലാമുണ്ട്, പിന്നെയും ഒറ്റയ്ക്ക് അവിടെ പോകുന്നത് ശരിയാണോയെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

വിജയ് ബാബു ലൈവിൽ അതിജീവിതയുടെ പേര് പറഞ്ഞത് ഒരു ആണിന്റെ വാശിയായിട്ട് വ്യാഖ്യാനിച്ചുകൂടെ. ‘അയാൾ പറഞ്ഞത് ശരിയാണെന്ന് പറയുകയല്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശുദ്ധ പ്രോക്രിത്തരമാണ്. പക്ഷേ ചോരത്തിളപ്പുള്ള ചെറുപ്പക്കാരനാണ്. അവന് പത്തിരട്ടി വാശി തോന്നും. അങ്ങനെ നീ ഷൈൻ ചെയ്യേണ്ടെന്ന് തോന്നിക്കാണും

‘ഒരു സ്ഥലത്ത് പോയി ഒരു ദുരനുഭവം ഉണ്ടായാൽ രക്ഷിതാവിനെയോ വേണ്ടപ്പെട്ടയാളെയോ കൂട്ടിക്കൊണ്ട് പോണം. ആള് ശരിയല്ല എന്ന് മനസിലാക്കിയാൽ പിന്നെ അവിടെ ഒറ്റക്ക് പോവരുത്. അപ്പോഴാണ് കൂടുതൽ ചീത്തപ്പേരുണ്ടാവുന്നത്. ഇവരെ രണ്ട് പേരെയും എനിക്ക് അറിയില്ല. ഒരു മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിന് ശേഷം വീണ്ടും എന്തിനാണ് ആരുമില്ലാതെ പോയത്. എന്തിനാ പറയാൻ പേടിക്കുന്നത്. പ്രേമം തോന്നിയെന്ന് പറയുകയാണെങ്കിൽ ചവിട്ടി കൊല്ലുന്ന അവസ്ഥയിൽ മിണ്ടാതിരിക്കുമോ. അങ്ങനെയാണെങ്കിൽ മിണ്ടാതെ അങ്ങ് പോണം. ഇളംപ്രായത്തിലുള്ള പെൺകുട്ടികൾ രക്ഷിതാക്കളെ കൂട്ടി പോണം.