‘തെരഞ്ഞെടുപ്പ് മോദിയുടേയും അമിത് ഷായുടേയും സൗകര്യാർത്ഥമാണോ ?’ തെര.കമ്മീഷനെതിരെ മമതാ ബാനർജി

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമ ബംഗാളിനെ സ്വന്തം സംസ്ഥാനമായി കാണണമെന്നും ബിജെപിയുടെ കണ്ണിലൂടെ കാണരുതെന്നും മമതാ ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങൾ പലതായി വിഭജിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതാണ് മമതയെ ചൊടിപ്പിച്ചത്.

തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ സൗത്ത് 24 പർഗനാസിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്തിനാണ് ജില്ലകൾ വിഭജിച്ചതെന്ന് മമതാ ബാനർജി ചോദിച്ചു. മോദിയുടേയും അമിത് ഷായുടേയും സൗകര്യാർത്ഥമാണോ ഇതെന്നാണ് മമതയുടെ ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും മമത കൂട്ടിച്ചേർത്തു.