ഞാന്‍ ഒരു ദിവസം പെട്ടന്ന് മുരളിക്ക് ശത്രുവായി മാറി. കാരണം പോലും അറിയാതെയാണ് അദ്ദേഹം പോയത് – മമ്മൂട്ടി

ആകാശദൂതിലെ ജോണിയെയും , അമരത്തിലെ കൊച്ചുരാമനെയും,ആധാരത്തിലെ ബാപ്പുട്ടിയെയും ,ചമയത്തിലെ എസ്തപ്പാനെയും ,വെങ്കലത്തോട്ടിലെ ഗോപാലനെയും മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. അത്രമേല്‍ പ്രീയപ്പെട്ടതായിരുന്നു മലയാളികള്‍ക്ക് മുരളി,… അദ്ദേഹം മരണപ്പെട്ടെങ്കിലും ഇത്തരം ന്ല്ല കഥാപാത്രങ്ങളിലൂടെ ഇന്നും ജീവിക്കുന്നു. മലയാള സിനിമ ലോകത്തിനു ,നാടക, ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളിലും എന്നും അഹങ്കാര സ്വത്ത തന്നെയായിരുന്നു അദ്ദേഹം.

നടന്‍ മുരളിയെ പറ്റി മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. ഞാന്‍ ആര്‍ക്കും മദ്യ സേവനം നടത്താത്ത വ്യക്തിയാണ്. ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന് ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിനായിരിക്കും. ഞാനും മുരളിയും സിനിമയില്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഒരു ഇമോഷണല്‍ ലോക്കുണ്ട്. സുഹൃത്തുക്കളാണെകിലും ശത്രുക്കളാണെങ്കിലും ആ ലോക്ക് ഉണ്ടാകാറുണ്ട്. ഇന്‍സ്പെക്ടര്‍ ബല്‍റാം, അമരം ചിത്രത്തില്‍ അത് കാണാന്‍ കഴിയും . എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മുരളിയ്ക്ക് ഞാന്‍ ശത്രുവായി … പിന്നീട് അകന്നു പോയി .

ഒരിക്കലും ആ കാരണം എന്താണെന്ന് എനിയ്ക്കറിയില്ല. ഞാന്‍ തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ല. പക്ഷെ എന്ത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന് ശത്രുവായി മാറിയതെന്ന് അറിയില്ല . ആ പരിഭവത്തിന് കാരണം പറയാതെയാണ് മുരളി യാത്രയായതെന്ന് ഇമോഷണലായി മമ്മൂട്ടി പറയുന്നു.