പ്രണയവും ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട് തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്

യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് സീസണ്‍ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു.

ബ്രേക്കപ്പിനെ പറ്റിയും, പ്രണയത്തെകുറിച്ചുമെല്ലാം അഭിരാമി സംസാരിക്കുന്നത്.ബ്രേക്ക് അപ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് അഭിരാമി പറഞ്ഞത്.ബ്രേക്കപ്പിനുശേഷം തോന്നിയത് എന്താണ് എന്ന ചോദ്യത്തിന് ഒന്നും തോന്നാന്‍ പോലും പറ്റിയില്ല. ഒരുതരം മരവിപ്പ്.പക്ഷെ അതൊരു ഘട്ടം മാത്രമാണ്, അതും വിജയിക്കും എന്നാണ് താരം നല്‍കിയ മറുപടി. ആദ്യമായി ക്രഷ് തോന്നിയത് സ്‌കൂള്‍ ടൈമില്‍ ആയിരുന്നതായും താരം പറയുന്നു.

നിങ്ങള്‍ ഇപ്പോള്‍ സിംഗിള്‍ ആണോയെന്നാണ് മറ്റൊരള്‍ ചോദിച്ചിരിക്കുന്നത്. ഞാന്‍ മിംഗിള്‍ ആണെന്നാണ് താരം നല്‍കിയമറുപടി. എന്നാല്‍ ചേച്ചീടെ ലവര്‍ ഫിലിം ഫീല്‍ഡില്‍ ഉള്ള ആളാണോ എന്ന ചോദ്യത്തിന് ആകാം അല്ലാതിരിക്കാം, എന്ന കമന്റുകളാണ് അഭിരാമി നല്‍കിയത്. ഹലോ കുട്ടിച്ചാത്തനെന്ന പരമ്പരയിലെ ബാലതാരം ആയിരുന്നു അഭിരാമി.