ശുചിമുറിയിൽ ഒളിച്ചുനിന്ന് 65കാരിയെ പീഡിപ്പിക്കാൻ ശ്രമം, 52കാരൻ അറസ്റ്റിൽ

അറുപത്തിയഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ചുമട്ടു തൊഴിലാളി അറസ്റ്റിൽ. കട്ടപ്പനയിലാണ് സംഭവം, കൊച്ചുകാമാക്ഷി കൊട്ടക്കാട്ട് പ്രസാദ് ആണ് പിടിയിലായത്. വയോധികയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. . അസുഖബാധിതനായ ഭർത്താവിനെ കാണാനായി എത്തിയ പ്രസാദ് ശുചിമുറിയിൽ ഒളിച്ചുനിന്നു. ഒളിച്ചുനിന്ന പ്രതി കയറിപ്പിടിക്കുകയായിരുന്നെന്നാണു പരാതി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തള്ളി താഴെയിട്ട് വലിച്ചിഴച്ചുവെന്നും പരാതിയുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, അയൽപക്കത്തെ വീട്ടിലേയ്ക്ക് പോയ വീട്ടമ്മ തിരികെ എത്തിയപ്പോൾ പ്രസാദിനെ കണ്ടില്ല. മടങ്ങി പോയതായിരിക്കുമെന്ന് കരുതി വസ്ത്രം കഴുകനായി ശുചിമുറിയിൽ കയറിയപ്പോൾ അവിടെ ഒളിച്ചുനിന്ന പ്രതി കയറിപ്പിടിക്കുകയായിരുന്നു.

രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തള്ളി താഴെയിട്ട് വലിച്ചിഴച്ചു. ഇതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്. വീട്ടമ്മയുടെ അലർച്ച കേട്ട് അയൽവാസികൾ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടിച്ചു വച്ചു. തുടർന്ന് കട്ടപ്പന എസ് ഐയും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.