ശ്രീലങ്കയില്‍ അനിശ്ചികാലത്തേക്ക് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ അനിശ്ചികാലത്തേക്ക് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജ്യം വിട്ട് മാലദ്വീപിലേക്ക് പോയതോടെയാണ് പുതിയ നീക്കം.

പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതില്‍ ചാടിക്കടക്കുവാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.