സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 1.25 കോടിയുടെ പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍

കോട്ടയം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.25 കോടിയുടെ പണയ സ്വര്‍ണവും എട്ട് ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. എംസി റോഡിന് സമീപം കുറിച്ചി മന്ദിരം കവലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് മോഷണം നടന്നത്.

സംഭവത്തില്‍ പത്തനംതിട്ട കൂടല്‍ സ്വദേശി അനീഷ് ആന്റണിയാണ് പിടിയിലായത്. കേസില്‍ ഒരു പ്രതി കൂടി പിടിയാലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സുധ ഫിനാന്‍സ് എന്ന സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് മോഷണം നടന്നത്.

മോഷണം നടന്നതായി ആദ്യം കണ്ടത് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്. പോലീസ് എത്തി പരിശോധിച്ചതോടെയാണ് വന്‍ കവര്‍ച്ച നടന്നതായി വ്യക്തമായത്. സ്വര്‍ണാഭരണവും പണവും അടങ്ങിയ ലോക്കര്‍ കട്ടര്‍ ഉപയോഗിച്ച് പൊളിക്കുകയായിരുന്നു.