മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

തൃശൂര്‍. ചാവക്കാട് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. തെക്കന്‍ പാലയൂര്‍ തൈക്കണ്ടി പറമ്പില്‍ നാസര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്ത് കരിക്കളത്ത് വീട്ടില്‍ മുഹമ്മദിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടോടെ ചാവക്കാട് ടൗണിലെ ബാറിന് സമീപത്താണ് സംഭവം.

മുഹമ്മദ് കൈയ്യില്‍ കിട്ടിയ കോണ്‍ക്രീറ്റ് സ്ലാബിന്റെ കഷണം കൊണ്ട് നാസറിന്റെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.