സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ പോലീസ് പിടിയില്‍

ജയ്പൂര്‍. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് യുവാക്കള്‍ പിടിയില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നീറ്റ് പരിശീലനത്തിന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ഫ്‌ലാറ്റിലെത്തിച്ച ശേഷമായിരുന്നു പീഡനം.

പെണ്‍കുട്ടി 20 ദിവസം മുമ്പാണ് പ്രതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെവെച്ച് ഇയാളും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് പീഡനം നടന്നത്. പിടിയിലായ പ്രതികള്‍ 18നും 20നും ഇടയില്‍ പ്രായമുള്ളവരാണ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ സുഹൃത്തുക്കള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.