ലോക്ക് ഡൗൺ തീർന്നാൽ ആദ്യം പോവുക കണ്ണൂരിലേക്ക് – മണികണ്ഠൻ

ഏപ്രിൽ 26നാണ് മണികണ്ഠൻ വിവാഹിതനായത്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ച് വിവാഹിതനായ താരം വിവാഹാവശ്യത്തിനാി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. മരട് സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തിയത് ത്യപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ എവിടെയും ഹണിമൂണിനൊന്നും പോയില്ലെന്ന് താരം പറയുന്നു.

അഞ്ജലിയുടെ വീട്ടില്‍ മാത്രമാണ് ഇതുവരെ പോയത്. ഭാര്യയുടെ ആഗ്രഹങ്ങൾ ഇനി മുതൽ നമ്മളുടേയും ആഗ്രഹമാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഭാര്യയുടെ ആഗ്രഹത്തിന് മുന്‍ഗണന കൊടുക്കണം. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ആദ്യം കണ്ണൂര്‍ പോകണമെന്നാണ് അവളുടെ ആഗ്രഹം. ഒരു ഇടതുപക്ഷ സഹയാത്രികയാണ് എന്റെ ഭാര്യ. അവരുടെ സ്വപ്‌നനാടാണല്ലോ കണ്ണൂര്‍.അതുകൊണ്ട് ഈ കൊറോണക്കാലം കഴിഞ്ഞ് യാത്ര ചെയ്യാനായാല്‍ ഞങ്ങള്‍ ആദ്യം പോവുക കണ്ണൂരിലേക്ക് ആയിരിക്കുമെന്നും മണികണ്ഠൻ പറഞ്ഞു.

അ‍ഞ്ജലിക്ക് ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ ഒന്നുമുല്ല.. അവൾ അത്ര കോസ്റ്റ്ലിയുമല്ല. ഹോംലിയായ ഒരു ഭാര്യയാണ് അഞ്ജലി. ആലപ്പുഴയും വയനാടുമൊക്കെയാണ് അഞ്ജലിയുടെ ഇഷ്ടസ്ഥലങ്ങൾ. കേരളത്തിനകത്ത് തന്നെ കൂടുതല്‍ യാത്ര നടത്താനാണ് എനിക്കും ഇഷ്ടമെന്നും മണികണഠൻ വ്യക്തമാക്കി.