രണ്ടാം ഘട്ട പാക്കേജില്‍ ഒന്‍പത് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജില്‍ രണ്ടാം ഘട്ട പ്രഖ്യാപനങ്ങള്‍ വിശദീകരിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, ചെറുകിട വ്യവസായം എന്നിവയ്ക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കായി രണ്ടു പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി അറിയിച്ചു. കര്‍ഷക മേഖലയ്ക്കു ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപ വായ്പ നല്‍കി.മൂന്നു കോടി കര്‍ഷകര്‍ക്കു കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിച്ചു.ഇതുവരെ 4.22 ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്കു വിതരണം ചെയ്തു. മൂന്നു മാസം മൊറട്ടോറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കിനബാര്‍ഡ് വഴി 29,000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചു. എന്നിവ ധനമന്ത്രി വിശദീകരിച്ചു.

മസ്ഥമേഖലയിലും തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും. ഇതിനായി ‘ഒരു ഇന്ത്യ ഒരു കൂലി ‘എന്ന നിര്‍ണ്ണായക പ്രഖ്യാപനവും ധനമന്ത്രി നടത്തി. തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മഴക്കാലത്ത് സാധ്യമായ രീതിയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും.ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളെ സഹായി്ക്കാന്‍ 11002 കോടി കൈമാറിയെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മുഖേനയാണ് തുക കൈമാറിയത്.

വിവിധഭാഷാ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും നല്‍കും. ഇതിന്റെ മുഴുവന്‍ ചിലവും കേന്ദ്രം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.8 കോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം കിട്ടുമെന്നും മന്ത്രിവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.