നാൽപ്പതാം പിറന്നാൾ ആഘോഷമാക്കി മഞ്ജു പത്രോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. അടുത്തിടെയാണ് സ്വന്തം അധ്വാനത്തിലൂടെ മഞ്ജു പത്രോസ് മനോഹരമായ ഒരു വീട് നിർമിച്ചത്. വർഷങ്ങളോളം വാടക വീടുകളിൽ താമസിച്ചതിനെ കുറിച്ച്‌ മഞ്ജു പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ശേഷമാണ് സ്വന്തമായി ഒരു വീടെന്ന സ്വപനത്തിലേക്ക് താരം എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും അതിന് ലഭിച്ച കമന്റുകളുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ നാൽപതുകളിലും അവളെ കാണാൻ കുഴപ്പമില്ലെങ്കിൽ… എന്നെന്നും അവൾ സുന്ദരിയായിരിക്കും എന്നാണ് സൈമണിന്റെ വോയിസ് ഓവറിലെ വാക്കുകൾ. അതിനൊപ്പം തന്റെ ചില ചിത്രങ്ങളും കോർത്തിണക്കിയാണ് മഞ്ജുവിൻറെ പോസ്റ്റ്.

മനോഹരമായ നാൽപതുകൾ എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. ഫോട്ടോയിൽ താൻ ഇട്ട മൂക്കുത്തിയെ കുറിച്ച് അഭിപ്രായം ചോദിക്കേണ്ട എന്നും താരം എഴുതിയിട്ടുണ്ട്. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ചില കമന്റുകൾ‌ താരത്തെ പരഹസിച്ചുള്ളതായിരുന്നു. ‘ഇത് കണ്ടിട്ട് അയ്യോ നാൽപതായോ… കണ്ടിട്ട് അത്രയും തോന്നുന്നില്ലാല്ലോ എന്ന് ഞങ്ങൾ പറയണമായിരിക്കും. അതിന് വെച്ച വെള്ളം വാങ്ങിവച്ചേക്ക്’, എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മറുപടിയും മഞ്ജു നൽ‌കി. ‘ഇറങ്ങിപ്പോടാ… പിശാശേ’ എന്നാണ് മഞ്ജു മറുപടിയായി കുറിച്ചത്. താരവുമായി സൗഹൃദമുള്ളയാളാണ് കമന്റിട്ടത്.