ഓരോ പിറന്നാളുകൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി, മകന് ആശംസയുമായി മഞ്ജു സുനിച്ചൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു.

ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോളിതാ മകന് ജന്മദിനാശംസയുമായെത്തിയിരിക്കുകയാണ് താരം, സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ, അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ…. ഓരോ പിറന്നാളുകൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി… സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.. എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്… എൻ്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു…എല്ലാവരുടെയും പ്രാർഥന എൻ്റെ മോന് ഉണ്ടാകണം…