അത് തുറന്ന് പറഞ്ഞ് ആ കുറ്റം എന്റെ തലയില്‍ ആകരുത്, മഞ്ജു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ ബോളിവുഡിലും അഭിനയിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി. ദേശീയ പുരസ്‌കാര വേദിയിലും മഞ്ജുവിന് ഇരട്ട സന്തോഷമായിരുന്നു. നടി കേന്ദ്ര കഥാപാത്രമായി എത്തിയ അസുരനും, സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും പ്രാധാന്യമേറിയ റോളില്‍ അഭിനയിച്ച കുഞ്ഞാലി മരയ്ക്കാരും ദേശീയ തലത്തില്‍ അംഗീകരിക്കപെട്ടപ്പോള്‍ നടി മഞ്ജു വാര്യരും അതില്‍ അഭിമാനം കൊള്ളുകയാണ്. പുരസ്‌കാരം നേടിയപ്പോള്‍ നടി അതിന്റെ സന്തോഷത്തിലാണ്.

റിലീസിനായി കാത്തിരിക്കുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ സസ്‌പെന്‍സ് പറയാമോ? എന്ന് ഒരു ഓണ്‍ലൈന്‍ അഭിമുഖ പരിപാടിയില്‍ ചോദിച്ചപ്പോള്‍ വളരെ തന്ത്രപൂര്‍വ്വമായുള്ള മഞ്ജുവിന്റെ മറുപടി ഏറെ ശ്രദ്ധേയമാവുകയാണ്.

‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പരഞ്ഞതിഘങ്ങനെ, ‘സുബൈദയെക്കുറിച്ച് അധികമൊന്നും പറയാന്‍ നിര്‍വാഹമില്ല. ഇതില്‍ വളരെ ശക്തമായിട്ടുള്ള ഒരു കഥാപാത്രമാണ്. ഒരു മുഴുനീള വേഷമൊന്നുമല്ല. പക്ഷേ അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രമാണ്. സിനിമയില്‍ സുബൈദയുടെ പ്രസന്‍സും, പ്രാധാന്യവും വളരെ ശക്തമാണ്. അത്രയും മാത്രമേ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയുള്ളൂ . പ്രത്യേകിച്ച് മരയ്ക്കാറിനെ പോലെ വലിയൊരു സിനിമയെക്കുറിച്ച് പറഞ്ഞ് ആ കുറ്റം എന്റെ തലയില്‍ ആകരുത് എന്നുള്ളത് കൊണ്ട് എന്റെ കഥാപാത്രമായ സുബൈദയെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ല’.