ശോഭാ സിറ്റിയിൽ പിണറായിയുടെ കുടുംബത്തിനു നിക്ഷേപം, ഇഡിക്ക് പരാതി

പിണറായി വിജയന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കേന്ദ്ര എൻ ഫോഴ്മെന്റിനു പരാതി നൽകി ക്രൈം നന്ദകുമാർ. ശോഭാ സിറ്റിയിൽ പിണറായിയുടെ കുടുംബത്തിനു നിക്ഷേപം ഉള്ളത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാർ എറണാകുളം എൻഫോഴ്മെന്റിനു മുമ്പാകെ ഹർജി ഫയൽ ചെയ്തു.

ഇപ്പോൾ സഹസ്ര കോടിയുടെ ആസ്തിയുള്ള ശോഭാ സിറ്റിയുമായി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും ബന്ധം ആണ്‌ വിവാദമാകുന്നത്.പിഎൻസി മേനോനെ പോലും അറിയില്ലെന്ന് പറയാൻ ഒരു മടിയുമില്ലാത്ത മുഖ്യനോട് ഒന്നു മാത്രമാണ് ചോദിക്കാനുള്ളത്. താങ്കളുടെ മകൾ ബാംഗ്ലൂരിലെ പിഎൻസിയുടെ ആഡംബര വസതിയിൽ നിന്നുകൊണ്ടല്ലേ പഠിച്ചത് എന്നുള്ളതാണ്. തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവിന്റെ മകൾക്ക് കുത്തക മുതലാളിയുടെ വീട്ടിലാണോ സുരക്ഷിതത്വം എന്നു കൂടി ചോദിക്കട്ടെ. പിണറായി വിജയന് ശോഭ സിറ്റിയിൽ കോടികളുടെ ഇൻവെസ്റ്റ്‌മെന്റുണ്ടെന്ന് പറഞ്ഞാൽ തള്ളികളയാനാകുമോ? എന്നും ക്രൈം നന്ദകുമാർ പിണറായി വിജയനോട് ചോദിക്കുന്നു.

ഒമാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 1.3 ബില്യൺ അമേരിക്കൻ ഡോളർ സ്വത്തുള്ള കേരളത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് പിഎൻസി മേനോൻ. തൃശൂരിൽ പിഎൻസി മേനോന്റെ ശോഭ സിറ്റി സമുച്ചയം 79 ഏക്കറിൽ പരന്നുകിടക്കുകയാണ്. 19 ഏക്കറിലാണ് ഈ ആഡംബര വസതിയുള്ളത്. ബാക്കി 60 ഏക്കറിൽ എല്ലാവിധ സൗകര്യവുമുള്ള ശോഭ സിറ്റിയെന്ന മാളുമുണ്ട്. ഉന്നതന്മാരായ പല രാഷ്ട്രീയ നേതാക്കൾക്കും അവിടെ ബിനാമി വില്ലകളുമുണ്ട്. എന്നാൽ ഈ ശോഭ സിറ്റിയുടെ കഥ പരിശോധിക്കുമ്പോൾ ഈ ആഡംബര കെട്ടിടം അനധികൃതമായി നെൽവയൽ നിലം നികത്തി തണ്ണീർത്തടം നികത്തി കെട്ടിപ്പടുത്തതാണെന്ന് മാത്രം. വ്യാജ രേഖകൾ ചമച്ച് നിയമം ലംഘിച്ച് ഉണ്ടാക്കി ഉയർത്തിയ കെട്ടിടം. ഇതിലാണ് വിദ്യയുടെ പോരാട്ടം എടുത്തുപറയേണ്ടത്.