അവൻ്റെ കുഞ്ഞികണ്ണുകൾക്ക് ഈ ലോകത്തിലെ ഒരു വർണ്ണങ്ങളേയും കാണാനാവില്ല എന്നറി‍ഞ്ഞപ്പോൾ വാവിട്ടു കരഞ്ഞു, കുറിപ്പ്

കാഴ്ചയില്ലാത്ത കുഞ്ഞിനെ പെറ്റുപോറ്റി അവനെ കരളായി ചേർത്തുപിടിച്ച് വളർത്തിയ അമ്മയാണ് മഞ്ജുഷ അനു. ഇരുപത്തിയേഴു വർഷങ്ങൾക്ക് മുൻപ് കിട്ടിയ ആ നിധിയെ കുറിച്ച് മഞ്ജുഷ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പതിനേഴ്‌ വയസ്സുകാരിയായ ആ മെലിഞ്ഞപെൺകുട്ടിയുടെ കൈകളിലേക്ക് ഭൂമിയിലെ ഒരുമാലാഖ ഒട്ടും ഭാരമില്ലാത്ത ഒരു കുഞ്ഞുപൂവിനെ തന്നപ്പോൾ ജീവതത്തിന്റെ തിരിച്ചറിവുകൾ ഒന്നും ഇല്ലെങ്കിലും അവളുടെ കണ്ണുകളിൽ ഒരമ്മയായതിന്റെ ആനന്ദകണ്ണുനീർ ഉണ്ടായിരുന്നു ഉളളം കൈയ്യുടെ വലുപ്പമേ ഉണ്ടായിരുന്നുളളുവെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ,

ഇരുപത്തിയേഴു വർഷങ്ങൾക്ക് മുൻപ് ,പതിനേഴ്‌ വയസ്സുകാരിയായ ആ മെലിഞ്ഞപെൺകുട്ടിയുടെ കൈകളിലേക്ക് ഭൂമിയിലെ ഒരുമാലാഖ ഒട്ടും ഭാരമില്ലാത്ത ഒരു കുഞ്ഞുപൂവിനെ തന്നപ്പോൾജീവതത്തിൻ്റെ തിരിച്ചറിവുകൾ ഒന്നും ഇല്ലെങ്കിലും അവളുടെ കണ്ണുകളിൽ ഒരമ്മയായതിൻ്റെ ആനന്ദകണ്ണുനീർ ഉണ്ടായിരുന്നു ഉളളം കൈയ്യുടെ വലുപ്പമേ ഉണ്ടായിരുന്നുളളു ആ മുഖത്തിന് വെറും( ഒന്ന് എഴുന്നൂറ്) മാത്രം തൂക്കമുളള കുഞ്ഞിപൂവ്.പീന്നിടുളള ദിവസങ്ങളിൽ അമ്മയുടെ മുഖത്തേക്ക് നോക്കി നക്ഷത്ര കണ്ണുചിമ്മിയുളള ഒരുചിരിക്ക് വേണ്ടിയുളള കാത്തിരിപ്പ് .ഒന്നും രണ്ടും മാസങ്ങൾ കഴിഞ്ഞപ്പോൾ ആ ചിരി മുഖത്തേക്ക് നോക്കിയല്ലാതിരുന്നപ്പോൾ ടെൻഷനായി തുടങ്ങി .

മുന്നാം മാസം പത്തനംതിട്ട ഗവൺമെൻ്റ് ഹോസ്പിറ്റൽ മുറ്റത്ത് നിന്നും വാവിട്ട് കരഞ്ഞത് അവൻ്റെ കുഞ്ഞികണ്ണുകൾക്ക് ഈ ലോകത്തിലെ ഒരു വർണ്ണങ്ങളേയും കാണാനാവില്ല എന്നറിഞ്ഞപ്പോളാണ് .ഇനിയും ഒരത്ഭുതം സംഭവിക്കുകയില്ലെന്നറിയാം. എന്നാലും മരിച്ചുമണ്ണോടു ചേരുവോളംആത്മാർത്ഥയോടെ ഈശ്വരൻമാരോട് യാചിക്കുന്ന എൻ്റെ ഒരാഗ്രഹം അത് മാത്രമാണ്. എൻ്റെ ചന്തൂട്ടിക്ക് (പ്രണവ് )വെളിച്ചമുളള ലോകം .