മഞ്ജുഷ മോഹന്‍ദാസ് വിടപറഞ്ഞ ഞെട്ടലില്‍ കലാകേരളം

മഞ്ജുഷ മോഹന്‍ദാസ് വിടപറഞ്ഞ ഞെട്ടലില്‍ കലാകേരളം. ഗായികയാണോ, നര്‍ത്തകിയാണോ മഞ്ജുഷ? ഉത്തരം പറയുന്നവര്‍ അല്‍പ്പം ബുദ്ധിമുട്ടും.

പാട്ടിലും, നൃത്തത്തിലും അലിഞ്ഞുചേർന്ന മഞ്ജുഷ മോഹൻദാസ് വിടപറഞ്ഞപ്പോൾ ആ ഞെട്ടൽ വിട്ടുമാറാനാകാത്ത അവസ്ഥയിലാണ് കലാകേരളം.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ഗായികയായി തിളങ്ങിയത്. മികച്ച നര്‍ത്തകി കൂടിയായ മഞ്ജുഷ കാലടി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷം എംഎ നൃത്ത വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു.പഠനത്തിലും അഗ്രഗണ്യയായിരുന്നു മഞ്ജുഷയെ കഴിഞ്ഞാഴ്ച കാലടിക്കടുത്ത് ഉണ്ടായ വാഹനാപകടമാണ് മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.നടി സ്വാതി നാരായണന്‍ ഇട്ട എഫ്ബി പോസ്റ്റിലൂടെയാകും ഒരുപക്ഷെ മഞ്ജുഷ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നു ഒട്ടുമിക്കയാളുകളും അറിയുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ ആരുന്നു മഞ്ജുഷയുടെ അരങ്ങേറ്റം. അങ്ങിനെ കലയുടെ സർഗ്ഗവാസനകൾ ഏറെ ഉണ്ടായിരുന്ന മഞ്ജുഷയുടെ മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാൻ ആകുന്നതല്ല.

കുട്ടിക്കാലത്തു ഒരുപാട് വേദികളില്‍ ഒന്നിച്ചു നൃത്തം അവതരിപ്പിച്ചിരുന്നു… കുറെ നാളായി കണ്ടിട്ട്.. എങ്കിലും വല്ലാത്തൊരു വിങ്ങല്‍…” എന്നാണ് മരണ വാർത്തയോട് സ്വാതി പ്രതികരിച്ചത്.പ്രിയപ്പെട്ട അനിയത്തി വേദനയോടെ യാത്ര മൊഴി……. എന്ന് സുരഭി ലക്ഷ്മിയും ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ നൃത്തപഠനത്തിൽ ഉയർന്ന മാർക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നർത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായെന്നു ആര്‍എല്‍വി രാമകൃഷ്ണനും പ്രതികരിച്ചു.

കഴിഞ്ഞ 27ന് എംസി റോഡിൽ കാലടിക്കു സമീപം താന്നിപ്പുഴ അനിത വിദ്യാലയത്തിനു മുൻപിലുണ്ടായ വാഹനാപകടത്തിലാണ് മഞ്ജുഷയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. വളയൻചിറങ്ങര വിമ്മല നാലുകെട്ട് വീട്ടിൽ മോഹൻദാസിന്റെയും ആനന്ദവല്ലിയുടെയും മകളായിരുന്ന മഞ്ജുഷ പ്രിയദർശൻ ലാലിന്റെ ഭാര്യയാണ്. ഏകമകൾ വേദിക (ഒന്നര വയസ്സ്).

https://youtu.be/tLjP6Bhq8C0