ആരാധനാലയങ്ങള്‍ തുറക്കണം; മുഖ്യമന്ത്രിക്ക് മാര്‍ ജോ‌ര്‍ജ് ആലഞ്ചേരിയുടെ കത്ത്

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അമ്ബത് പേര്‍ക്കെങ്കിലും പങ്കെടുക്കാന്‍ അനുമതി നല്‍കണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ഇപ്പോഴത്തെ നിലയില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ ജനങ്ങളുടെ മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തില്‍ പറയുന്നു. ആളുകളുടെ മാനസിക പിരിമുറുക്കത്തില്‍ നിന്ന് മുക്തി നേടാന്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാലാംഘട്ട ലോക്ക് ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവുകള്‍ക്ക് അനുസരിച്ചായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നിലപാട്.