മാര്‍ക്ക് ലിസ്റ്റ് വിവാദം, യുവമോര്‍ച്ചയുടെ സമരത്തിന് നേരെ പോലീസ് അതിക്രമം

കൊച്ചി. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളേജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വലിയ മര്‍ദ്ദനം അഴിച്ച് വിടുകയായിരുന്നു. പോലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് സംഘടിപ്പിച്ചത്.

യുവമോര്‍ച്ചയുടെ തേൃത്വത്തില്‍ മേനക ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മഹാരാജാസ് കോളേജിന്റെ പ്രധാന കവാടത്തിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് ആക്രമിച്ചു. ഒപ്പം അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയിലും മര്‍ദ്ദിക്കുകയായിരുന്നു.