പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും പിടിയില്‍

നെടുമങ്ങാട്: കേരളത്തില്‍ ഒളിച്ചോട്ടം ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വിവാഹിതരായ കമിതാക്കള്‍ കുഞ്ഞ് മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന വിവരങ്ങള്‍ ദിവസവും പുറത്തെത്താറുണ്ട്. ഇവരൊക്കെ അവസാനം എത്തിപ്പെടുന്നത് ആകട്ടെ ജയിലിലും. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, ഇവരുടെ കാമുകന്‍ കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.

മിനിമോളുടെ ഭര്‍ത്താവ് പ്രവാസിയായിരുന്നു. 11 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഗള്‍ഫില്‍ നിന്നും മടങ്ങി എത്തിയത്. ഇതിനിടെ മിനിമോള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച് വ്യാഴാഴ്ച ഷൈജുവിന്റെ കൂടെ പോവുകയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.