എസ്.പി.സിയുടെ 300 കോടിയുടെ തട്ടിപ്പ്, പരസ്യം വാങ്ങി വാര്‍ത്ത മുക്കിയത് പ്രമുഖ മാധ്യമങ്ങള്‍ SPC – Prana, SPC HUMIC

ഇടുക്കിയില്‍ നടന്ന 300 കോടിയുടെ ബാങ്ക് ലോണ്‍ തട്ടിപ്പ് മറയ്ക്കാന്‍ പണവും പരസ്യവും വാങ്ങി പ്രമുഖ മാധ്യമങ്ങള്‍.SPC – Prana, SPC HUMIC. ഇടുക്കിയില്‍ എസ് പി സി എന്ന വളം കമ്പിനി കര്‍ഷകരേ പറ്റിച്ച വാര്‍ത്ത പുറത്ത് വിട്ടത് കര്‍മ്മ ന്യൂസ് ആയിരുന്നു. ആയിര കണക്കിനു കര്‍ഷകരുടെ പരാതിയും ഏതാണ്ട് 200ഓളം പോലീസില്‍ നല്കിയ പരാതിയും റിപോര്‍ട്ട് ചെയ്യാതിരിക്കാന്‍ പരസ്യവും പണവും വാങ്ങി വാര്‍ത്ത മുക്കിയ മാധ്യമങ്ങള്‍ ഇവയാണ്… മനോരമ, മംഗളം, കേരള കൗമുദി, റിപോര്‍ട്ടര്‍ ചാനല്‍, കൈരളി, ദേശാഭിമാനി… ഇത്രയും മാധ്യമങ്ങള്‍ കര്‍ഷകരില്‍ നിന്നും വാര്‍ത്ത എടുത്ത് കൊണ്ടുപോയ ശേഷം അഴിമതി നടത്തിയ കമ്പിനിയില്‍ നിന്നും പണം വാങ്ങി വാര്‍ത്ത മുക്കി എന്ന് ഇതാ കര്‍ഷകര്‍ പരസ്യമായി വിളിച്ച് പറയുന്നു

കേരള കൗമുദിയാണ് ഏറ്റവും വലിയ തട്ടിപ്പ് നടത്തിയത്. അഴിമതി റിപോര്‍ട്ട് ചെയ്ത കേരള കൗമുദി അതിനടുത്ത ദിവസം തന്നെ ഈ അഴിമതി കമ്പിനിക്ക് അവാര്‍ഡ് വാര്‍ത്ത നല്‍കി ആദരിച്ചു. ഇതിനു പിന്നില്‍ മറിഞ്ഞത് കോടികള്‍ എന്ന് തട്ടിപ്പിനിരയായ നാട്ടുകാര്‍ പറയുന്നു. കര്‍ഷകരുടെ പേരില്‍ ബാങ്കില്‍ നിന്നും കര്‍ഷകര്‍ അറിയാതെ ലോണ്‍ എടുത്ത് ആ തുക എസ് പി സി എന്ന കമ്പിനിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ കാല്‍ പൈസ കിട്ടാത്ത കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് വരികയാണ്

കേരള കൗമുദി ഇന്റര്‍നെറ്റില്‍ നല്കിയ വാര്‍ത്ത അതും മുക്കി. മലയാള മനോരമയും വാര്‍ത്ത മുക്കി. മംഗളം ആദ്യം ശരിയായ വാര്‍ത്ത നല്‍കി പിന്നീട് അഴിമതിക്കാര്‍ക്ക് അനുമൂലമായ പ്രമോഷന്‍ വാര്‍ത്ത നല്കി. ദേശാഭിമാനിയാകട്ടേ.. 2.5 കോടി രൂപ ഇവരില്‍ നിന്നും വാങ്ങി അക്ഷര മുറ്റം എന്ന സ്‌കൂളില്‍ പത്രം നല്കുന്ന പദ്ധതി നടപ്പാക്കി. ഈ ദൃശ്യങ്ങള്‍ കൈരളി ചാനല്‍ നടത്തിയ അവാര്‍ഡ് വിതരണം. ഇതില്‍ ജിയോ കമ്പിനിയേ പോലും കടത്തിവെട്ടി എസ് പി സി എന്ന വ്യാജ വള കമ്പിനിയുടെ പരസ്യം കാണാം. ഇത്രയുമേ ഉള്ളു മാധ്യമങ്ങളുടെ മാധ്യമ ധര്‍മ്മം. പണം കാണുന്നിടത്ത് കമഴ്ന്നു കിടക്കും. ഏത് വീരപ്പന്റെയും എന്നല്ല പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ആണേലും കാശ് കൈപറ്റും..അതാണ് കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട്.

വീഡിയോ സ്റ്റോറി കാണാം,