കോവിഡ് ബാധിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് അന്തരിച്ചു

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു. 41 വയസ് ആയിരുന്നു. കോവിഡാനന്തര ചികിത്സയില്‍ ന്യുമോണിയ ബാധിതനായ ഇദ്ദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം കൂടി അനുഭവപ്പെട്ടതോടെയാണ് മരണം സംഭവിച്ചത്. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

കോവിഡ് കാലത്ത് റിപ്പോര്‍ട്ടിംഗില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പറവൂര്‍ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍.

2005ല്‍ ഇന്ത്യ വിഷനിലൂടെയാണ് വിപിന്‍ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പിന്നീട് 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ മാതൃഭൂമി ന്യൂസിന്റെ ഭാഗമായിരുന്നു.