ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് നടി മീന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം തിളങ്ങി നില്‍ക്കുകയാണ്. നിരവധി ചിത്രങ്ങളിലൂടെ സൂപ്പര്‍താരങ്ങളുടെ നായികയായി ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മീന തിളങ്ങിയത് എങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മീന തിരഞ്ഞെടുത്തത്.

ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2 എന്ന മോഹന്‍ലാല്‍ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതിരിപ്പിച്ചിരിക്കുകയാണ് നടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 2ലെ റാണിയായുള്ള മീനയുടെ പ്രകടനം ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ മീനയുടെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ കൂടുതലും നായകന്‍ മോഹന്‍ലാല്‍ ആണ്. നായികയായി തിളങ്ങുമ്പോള്‍ ഗ്ലാമര്‍ വേഷങ്ങളോട് നോ പറയാത്തതിന്റെ കാരണം പങ്കുവയ്ക്കുകയാണ് താരം.

മീനയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഗ്ലാമര്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിനു !െഡപ്ത് കുറയുന്നതാണു ബാക്കി ഭാഷകളിലെ പതിവ്. പക്ഷേ, മലയാളത്തില്‍ അങ്ങനെയല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്പോള്‍ തന്നെ അഭിനയസാധ്യതയുള്ള റോളുകളും കിട്ടും. ‘ഉദയനാണു താര’ത്തില്‍ സിനിമാനടിയായി തന്നെ അഭിനയിച്ചത് ബോണസാണ്. ‘കരളേ കരളിന്റെ കരളേ’ സോങ്ങിന്റെ ഷൂട്ടിങ്ങിനിടെ ഒരു രസമുണ്ടായി. പഴയ കാലത്തെ പോലെ ഡ്രസ് ഒക്കെ ചെയ്തു വന്ന് ഡാന്‍സ് മാസ്റ്ററുടെ അടുത്ത് റിഹേഴ്‌സല്‍ കഴിഞ്ഞ് ഷോട്ട് റെഡി കേള്‍ക്കുമ്പോള്‍ ഞാനും ശ്രീനിയേട്ടനും ഡാന്‍സ് തുടങ്ങും. പാട്ടിനൊത്ത് ശ്രീനിയേട്ടനു സ്റ്റെപ്പുകള്‍ വരില്ല. ഡയറക്ടര്‍ ‘കട്ട്’ വിളിക്കുമ്പോള്‍ ശ്രീനിയേട്ടന്റെ ഡയലോഗ് വരും, ‘മീന നന്നായി ഡാന്‍സ് കളിക്കുന്നതു കൊണ്ട് എന്റെ ഡാന്‍സിന്റെ ഭംഗി തിരിച്ചറിയാന്‍ പറ്റാത്തതാണ്’.