നിങ്ങളെ ഇത് കാണിക്കാതിരിക്കാൻ സാധിക്കുന്നില്ല- മീര ജാസ്മിൻ

തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ആരംഭിക്കുന്നത്. ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.

ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘രസകരമായ ഒന്ന് ഞങ്ങൾ ചെയ്‌തു.. അത് നിങ്ങളെ കാണിക്കാതെ ഇരിക്കുവാൻ സാധിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന ഫോട്ടോസാണ് നടി പങ്ക് വെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.